city-gold-ad-for-blogger

പാലക്കുന്ന് ജേസീസിന്റെ 2013ലെ ഭാരവാഹികളെ തെരെഞ്ഞെടുത്തു

പാലക്കുന്ന് ജേസീസിന്റെ 2013ലെ ഭാരവാഹികളെ തെരെഞ്ഞെടുത്തു
പാലക്കുന്ന്: പാലക്കുന്ന് ജേസീസിന്റെ 2013 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞുടുത്തു. കരിപ്പോടി ശക്തി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് ചീഫ് എസ്.സുരേന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. പ്രശസ്ത സിനിമാ താരം വി.പി.രാമചന്ദ്രന്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ജേസീസ് മുന്‍ മേഖലാ പ്രസിഡന്റ് ബിജു മാത്യു ആശംസാ പ്രസംഗം നടത്തി. ചാപ്റ്റര്‍ പ്രസിഡന്റ് കെ.വി.സുരേഷ് കുമാര്‍ അധ്യക്ഷം വഹിച്ചു. പ്രോഗ്രാം ഡയറക്ടര്‍ കെ.വിജയന്‍ സ്വാഗതവും, സെക്രട്ടറി വേണുഗോപാല്‍ അരവത്ത് നന്ദിയും പറഞ്ഞു.

വ്യക്തിത്വ വികസ ക്ലാസുകള്‍, പത്താം ക്ലാസ് കുട്ടികള്‍ക്കായി പഠന വീട്, സ്‌കോളര്‍ഷിപ്പ് പദ്ധതി, മെഡിക്കല്‍ ക്യാമ്പുകള്‍, എന്നീ പദ്ധതികള്‍ക്ക് രൂപം നല്‍കി നടപ്പാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 25 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ വെച്ച് നടക്കുന്ന ദേശീയ സമ്മേളനത്തിന് 35 അംഗ പ്രതിനിധികളെ തെരെഞ്ഞെടുത്തു.

2013 ഭാരവാഹികളായി മുഹമ്മദ് ഷാഫി, ജയപ്രകാശ്, രഞ്ജിത്ത് സുനില്‍ കുമാര്‍,(വൈസ് പ്രസിഡന്റുമാര്‍), റഹ്മാന്‍ പൊയ്യയില്‍(ജോയിന്റ് സെക്രട്ടറി), പ്രദീപ്(ട്രഷറര്‍), മുരളീധരന്‍, ശശീന്ദ്രന്‍, സമീര്‍ ഫാല്‍ക്കണ്‍, മനോജ് കുമാര്‍(ഡയറക്ടര്‍മാര്‍), മുരളി കരിപ്പോടി(പാര്‍ലമെന്റേറിയന്‍) എന്നവിരെയും തെരെഞ്ഞെടുത്തു.

Keywords: Palakunnu, JCI, Office, Bearers, Elected, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia