city-gold-ad-for-blogger

പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവതിയെ അഞ്ചംഗസംഘം മര്‍ദിച്ചു

പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവതിയെ അഞ്ചംഗസംഘം മര്‍ദിച്ചു
കാസര്‍കോട്: യുവതിയെ അഞ്ചംഗസംഘത്തിന്റെ അക്രമത്തില്‍ പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് ടൗണിലെ ഒരുകടയിലെ സെയില്‍സ് ഗേളും വിദ്യാനഗര്‍ നെല്‍ക്കള കോളനിയിലെ രാമന്റെ മകളുമായ ബേബി (28)ക്കാണ് മര്‍ദനമേറ്റത്.

ഞായറാഴ്ച വൈകിട്ട് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി നാല് പുരുഷന്മാരും ഒരു സ്ത്രീയും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് ബേബി പറഞ്ഞു. അക്രമികളില്‍ നിന്ന് രക്ഷപ്പെട്ട ബേബി വാര്‍ഡ് കൗണ്‍സിലര്‍ അര്‍ജുനന്‍ തായലങ്ങാടിയുടെ വീട്ടില്‍ എത്തുകയും അദ്ദേഹം സംഭവം വിദ്യാനഗര്‍ പോലീസില്‍ അറിയിക്കുകയുമായിരുന്നു. പോലീസ് ഇടപെട്ടാണ്  ബേബിയെ ആശുപത്രിയില്‍ എത്തിച്ചത്.

ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി കോളനിയില്‍ നടന്ന ഏറ്റുമുട്ടലിനെകുറിച്ച് ബേബി പോലീസില്‍ പരാതി നല്‍കിയിരുന്നു. ആ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് മര്‍ദിച്ചതെന്ന് ബേബി പറഞ്ഞു.

Keywords: Complaint, Woman, Attack,Kasaragod, Injured, General-hospital, Vidya Nagar, House, New year, Celebration, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia