city-gold-ad-for-blogger

പരവനടുക്കത്ത് ബൈക്ക് യാത്രക്കാരായ 2 യുവാക്കള്‍ക്ക് മര്‍ദനമേറ്റു

ചെമ്മനാട്: (www.kasargodvartha.com 23.11.2014) പരവനടുക്കത്ത് ബൈക്ക് യാത്രികരായ രണ്ട് യുവാക്കളെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. ചെമ്മനാട്ടെ മുഹമ്മദ് റഈസ് (26), ഇര്‍ഷാദ് (18) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളിയടുക്കത്ത് നിന്നും ചെമ്മനാട്ടേക്ക് വരികയായിരുന്ന തങ്ങളെ ബൈക്ക് തടഞ്ഞുനിര്‍ത്തി ഒരു സംഘം മര്‍ദിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു.

നേരത്തെ ജില്ലാ ക്രിക്കറ്റ് ലീഗ് ബി ഡിവിഷന്‍ മത്സരത്തില്‍ ചാമ്പ്യന്‍മാരായ മാഫ്ജാക്കേഴ്‌സ് ചെമ്മനാട് ക്ലബ്ബ് പ്രവര്‍ത്തകര്‍ പരവനടുക്കം ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. ജാസ് ബദര്‍ നഗറിനെയാണ് ഇവര്‍ ഫൈനലില്‍ തോല്‍പ്പിച്ചത്. ക്ലബ്ബ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളുയര്‍ന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. ആഹ്ലാദ പ്രകടനം കഴിഞ്ഞ് ഏറെ വൈകി ഇതുവഴി ബൈക്കില്‍ പോവുകയായിരുന്ന യുവാക്കളെയാണ് ഒരു സംഘം മര്‍ദിച്ചത്. തങ്ങള്‍ ആഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്തവരല്ലെന്നും അതുവഴി ബൈക്കില്‍ സഞ്ചരിക്കവെ ഒരു സംഘം തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നുവെന്നും ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു.

അതേസമയം ചളിയംകോട്ട് ഞായറാഴ്ച രാത്രി 8.45 മണിയോടെ ഓട്ടോ റിക്ഷ തകര്‍ത്ത നിലയില്‍ കണ്ടെത്തി. എന്നാല്‍ പരവനടുക്കത്തെ സംഘര്‍ഷവുമായി ഇതിന് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

പരവനടുക്കത്ത് ബൈക്ക് യാത്രക്കാരായ 2 യുവാക്കള്‍ക്ക് മര്‍ദനമേറ്റു

Keywords : Kasaragod, Chemnad, Paravanadukkam, Clash, Injured, Hospital, Treatment, Club, Rahees, Irshad, Youngsters assaulted. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia