city-gold-ad-for-blogger

പച്ചക്കറി വളര്‍ത്തലിലും മത്സരം; പെരുമ്പയിന്‍സിന്റെ പച്ചക്കറി ഗ്രാമത്തില്‍ വിളഞ്ഞത് നൂറുമേനി

പയ്യന്നൂര്‍: (www.kasargodvartha.com 02.02.2019) 2014 ല്‍ 100 പേരുടെ വാട്സ്ആപ്പ് ഗ്രൂപ്പായി തുടങ്ങിയ പെരുമ്പിയന്‍സ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളവ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അഞ്ച് വര്‍ഷം പിന്നിടുന്ന ഈ കൂട്ടായ്മ വീട്ടമ്മമാര്‍ക്കായി നടപ്പാക്കിയ പച്ചക്കറി ഗ്രാമമെന്ന പദ്ധതിയിലാണ് മികച്ച വിളവ് ലഭിച്ചത്.

പെരുമ്പയിലെ 150 കുടുംബങ്ങള്‍ക്ക് 20 വീതം ഗ്രോബാഗുകളും വളവും വിത്തുകളും നല്‍കി പച്ചക്കറികൃഷി മത്സരമൊരുക്കിയാണ് പെരുമ്പയിന്‍സ് ഈ നേട്ടം കൊയ്തത്. വെണ്ട, തക്കാളി, വഴുതിന, പച്ചമുളക് എന്നിവ ഗ്രോബാഗില്‍ കൃഷി ചെയ്യാനും പയര്‍ വിത്തുകള്‍ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്താനുമാണ് നല്‍കിയത്. വിളവെടുപ്പുത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യയാണ് നിര്‍വ്വഹിച്ചത്.
പച്ചക്കറി വളര്‍ത്തലിലും മത്സരം; പെരുമ്പയിന്‍സിന്റെ പച്ചക്കറി ഗ്രാമത്തില്‍ വിളഞ്ഞത് നൂറുമേനി

എസ്.ടി.പി. ജമാലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പി.വി. ലക്ഷ്മണന്‍, സി.വി. മുഹമ്മദലി, ആഇശ നാസര്‍, കൗണ്‍സിലര്‍മാരായ ഇന്ദുലേഖ പുത്തലത്ത്, കെ.എം ബുഷ്റ, ലതാ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. മത്സരവിജയിയെ അടുത്ത വിളവെടുപ്പിനു ശേഷം പ്രഖ്യാപിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Competition in farming, Payyannur, Kasaragod, News, Vegetable.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia