നോട്ട് നിരോധനം: കുമ്മനം രാജശേഖരന്‍ കണ്ണടച്ച് ഇരുട്ടാക്കുന്നു: ഐ എന്‍ എല്‍
Nov 16, 2016, 11:01 IST
കാസര്‍കോട്: (www.kasargodvartha.com 16/11/2016) നോട്ടുകള്‍ നിരോധിച്ചതിലൂടെ കേരള ജനത ബുദ്ധിമുട്ടാന്‍ കാരണം ആഡംബരവും ധൂര്‍ത്തുമാണെന്ന ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പ്രസ്ഥാവന കണ്ണടച്ച് ഇരുട്ടാക്കാലാണെന്ന് നാഷണല്‍ പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറിയും ഐ എന്‍ എല്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ മുനിര്‍ കണ്ടാളം ആരോപിച്ചു.
രാവിലെ മുതല്‍ രാത്രി വരെ വെള്ളവും ഭക്ഷണവുമില്ലാതെ ബാങ്കിന്റെ മുമ്പില്‍ ക്ഷീണിതരായ സാധാരണക്കാരെ കൊഞ്ഞണംകാട്ടുന്ന കുമ്മനം കേരളത്തിനപമാനമാണെന്നും ലളിത് മോഡി അടക്കമുള്ള കള്ളപ്പണക്കാരെ രാജ്യത്ത് നിന്ന് രക്ഷപെടാന്‍ സഹായിച്ച ബി ജെ പി സര്‍ക്കാറിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയം ഉണ്ടെന്നും അദ്ധേഹം പറഞ്ഞു. ഐ എന്‍ എല്‍ നെല്ലിക്കുന്ന് മേഖലാ കമ്മിറ്റിയുടെ പ്രവാസി കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ധേഹം.
പരിപാടിയില്‍ കുഞ്ഞാമു നെല്ലിക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. ഹനിഫ് കടപ്പുറം, ഉമൈര്‍ തളങ്കര, ഷഫാഫ് മുഹമ്മദ്, ഹനീഫ് കൊട്ടിക, അബ്ദുല്‍ ഖാദര്‍ സോള്‍ക്കര്‍, അസ്ലം കടപ്പുറം, റഹിം, ഷാഫി ബങ്കരക്കുന്ന് എന്നിവര്‍ പ്രസംഗിച്ചു. സത്താര്‍ സിസണ്‍ സ്വാഗതവും, ഇര്‍ഷാദ് ചേരങ്കൈ നന്ദിയും പറഞ്ഞു.
Keywords: Kasaragod, INL, Cash, Luxury, BJP, State, President, Kummanam Rajashekaaran, National, Pravasi League, Muneer Kandaalam, Bank, Peoples.