city-gold-ad-for-blogger

നെല്ലിക്കുന്നില്‍ ക്വാര്‍ട്ടേസിനകത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട്: (www.kasargodvartha.com 17/01/2015) നെല്ലിക്കുന്നില്‍ ക്വാര്‍ട്ടേസിനകത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ഉള്‍പെടെ വീട്ടുകാര്‍ അത്ഭുതകരമായി ഒടി രക്ഷപ്പെട്ടു. നെല്ലിക്കുന്ന് സിംകോയ്ക്ക് പിറക് വശത്തെ ബീച്ച് റോഡിലെ ശഹാന മന്‍സിലില്‍ടി.എ. അസ്മയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാര്‍ട്ടേഴ്‌സിലാണ് ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ വന്‍ ശബ്ദത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.

നെല്ലിക്കുന്ന് ബീച്ച് റോഡിലെ ഷംസുദ്ദീനാണ് ഈ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നത്. ഷംസുദ്ദീന്റെ വീട് റിപ്പയര്‍ ചെയ്യുന്നതിനാലാണ് വീട്ടുകാര്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറിയത്. സ്‌ഫോടനത്തില്‍ ജനല്‍ ഗ്ലാസുകള്‍, വീട്ടുപകരണങ്ങള്‍, സിങ്ക്, ഫര്‍ണിച്ചറുകള്‍, റെഗുലേറ്റര്‍ തുടങ്ങിയവ നശിച്ചു. 25,000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ക്വാര്‍ട്ടേഴ്‌സിന്റെ മേല്‍കൂരയ്ക്കും ചുവരിനും തറയിലും വിള്ളല്‍ വീഴുകയും ചെയ്തു.

ഷംസുദ്ദീന്റെ ഭാര്യ നസീമ, സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മക്കള്‍ സിറാജ്, സുമയ്യ, മിര്‍ഷാന, റുഖ്‌നുദ്ദീന്‍ എന്നിവരാണ് സഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്. ചായവെക്കാനായി ഗ്യാസ് ഓണ്‍ ചെയ്തപ്പോള്‍ ഗ്യാസ് ചോര്‍ന്നതിന്റെ മണം അനുഭവപ്പെട്ടതിനാല്‍ ഓഫാക്കി ഉടനെ നസീമ മക്കളേയും കൂട്ടി ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഇറങ്ങി ഓടിയ ഉടനെ വന്‍ശബ്ദത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

വിവരം അറിഞ്ഞ് കാസര്‍കോട് ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
നെല്ലിക്കുന്നില്‍ ക്വാര്‍ട്ടേസിനകത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia