city-gold-ad-for-blogger

നൂറുല്‍ ഉലമയുടെ ഓര്‍മ്മകളില്‍ സഅദിയ്യയില്‍ അനുസ്മരണ സംഗമം

ദേളി: (www.kasargodvartha.com 29/03/2015) സമസ്ത പ്രസിഡണ്ടും സഅദിയ്യ സ്ഥാപനങ്ങളുടെ ജനറല്‍ മാനേജറുമായിരുന്ന നൂറുല്‍ ഉലമാ എം.എ. ഉസ്താദിന്റെ വേര്‍പാടിന്റെ നാല്‍പതാം ദിനത്തില്‍ അദ്ദേഹം നാല് പതിറ്റാണ്ട് പ്രവര്‍ത്തിച്ച സഅദാബാദിന്റെ മണ്ണില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് പ്രൗഢഗംഭീരമായി. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങളാണ് ഉസ്താദിന് വേണ്ടി പ്രാര്‍ത്ഥിക്കാനും മറ്റു പരിപാടികളിലുമായി പങ്കെടുത്തത്.

എം.എ. ഉസ്താദിന്റെ ജീവിത ചരിത്രം വരച്ചുകാട്ടിയ അനുസ്മരണ പ്രഭാഷണങ്ങളും മഖ്ബറയില്‍ നടന്ന ഖുര്‍ആന്‍ തഹ്ലീൽ സമര്‍പ്പണവും ശ്രദ്ധേയമായി. സമാപന സമ്മേളനം പ്രസിഡണ്ട് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത ട്രഷറര്‍ ചിത്താരി ഹംസ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പ്രാര്‍ത്ഥന നടത്തി. സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി, സയ്യിദ് ളിയാഉല്‍ മുസ്തഫ തങ്ങള്‍ മാട്ടൂല്‍, നിബ്രാസുല്‍ ഉലമാ എ.കെ. അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, ഹസന്‍ മുസ്ലിയാര്‍ വയനാട്, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കൊടുവള്ളി, കൂറ്റമ്പാറ അബ്ദുര്‍ റഹ്മാന്‍ ദാരിമി,  കെ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി, മന്ത്രി യു.ടി. ഖാദര്‍, ഏനപ്പോയ അബ്ദുല്ലക്കുഞ്ഞി ഹാജി, മന്‍സൂര്‍ ഹാജി ചെന്നൈ, മാഹിന്‍ ഹാജി കല്ലട്ര, മൊയ്തീന്‍ കുട്ടി ഹാജി ചട്ടഞ്ചാല്‍, അബ്ദുര്‍ റഹീം ഫൈസി ജിദ്ദ തുടങ്ങിയവര്‍ പ്രസംഗിച്ചു. പരിപാടിയില്‍ വെച്ച് സമസ്ത വൈസ് പ്രസിഡണ്ട് എം. ആലിക്കുഞ്ഞി മുസ്ലിയാരെ താജു ശരീഅ സ്ഥാനപ്പേര് നല്‍കി കാന്തപുരം എ.പി. അബുബക്കര്‍ മുസ്ലിയാര്‍ ആദരിച്ചു. കെ.പി. ഹുസൈന്‍ സഅദി സ്വഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറഞ്ഞു.

രാവിലെ നടന്ന ഖത്മുല്‍ ഖുര്‍ആന്‍ സംഗമത്തിന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്‍കി. ഉച്ചക്ക് നടന്ന ഓര്‍മ്മയുടെ ഏടുകള്‍ ചര്‍ച്ചാ സമ്മേളനം കല്ലട്ര മാഹിന്‍ ഹാജിയുടെ അധ്യക്ഷതയില്‍ പ്രൊഫ. എ.കെ. അബ്ദുല്‍ ഹമീദ് ഉല്‍ഘാടനം ചെയ്തു. എന്‍. അലി അബ്ദുല്ല വിഷയം അവതരിപ്പിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ പ്രസംഗിച്ചു.
നൂറുല്‍ ഉലമയുടെ ഓര്‍മ്മകളില്‍ സഅദിയ്യയില്‍ അനുസ്മരണ സംഗമം
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia