city-gold-ad-for-blogger

ധനസഹായവിതരണവും അവാര്‍ഡ് വിതരണവും നടത്തി

കാസര്‍കോട്: (www.kasargodvartha.com 08/04/2015) നായന്മാര്‍മൂല കടവത്ത് ടഫീസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ധനാസഹായവിതരണവും അവാര്‍ഡ് വിതരണവും നടത്തി. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മമ്മു ചാല അധ്യക്ഷത വഹിച്ചു.

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കാസര്‍കോടിന് വേണ്ടി സ്വര്‍ണം നേടി ജില്ലയുടെ അഭിമാനമായി മാറിയ ജ്യോതിപ്രസാദിനെയും, രാഷ്ട്രീയ സാമൂഹിക മേഖലയില്‍ തിളങ്ങിനിന്ന് നാടിന് വേണ്ടി കഠിന പ്രയത്‌നം ചെയ്യുന്ന മമ്മു ചാലയ്ക്കും, രാഷ്ട്രീയ ജീവിതത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഖാദര്‍ പാലോത്തിനേയും, ജില്ലയ്ക്ക് അകത്തും പുറത്തും നിന്ന് കാരംസ് ടൂര്‍ണമെന്റില്‍ ജേതാവായ മുഹമ്മദ് പി.എ കുഞ്ചനേയും ക്ലബ്ബ് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.

എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ധനസഹായം വിതരണം ചെയ്തു. എ. അബ്ദുര്‍ റഹ് മാന്‍, മമ്മു ചാല, ഖാദര്‍ പാലോത്ത്, നാസര്‍ സി.ഐ, ഷരീഫ് ജാല്‍സൂര്‍ എന്നിവര്‍ സംസാരിച്ചു. താജു കടവത്ത് നന്ദി പറഞ്ഞു. നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ടഫീസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ജേതാക്കളായി.

ധനസഹായവിതരണവും അവാര്‍ഡ് വിതരണവും നടത്തി



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ദുബൈ മറീനയിലെ ഉല്ലാസ ബോട്ടില്‍ മദ്യപാനവും സെക്‌സും; 2 പോലീസ് ഉദ്യോഗസ്ഥര്‍ക്കും 3 സ്ത്രീകള്‍ക്കും ഒരു വര്‍ഷം തടവ്

Keywords:  Kasaragod, Kerala, Award, Club, N.A.Nellikunnu, MLA, Naimarmoola Kadavath, Sports Club, Awards distributed.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia