city-gold-ad-for-blogger

ദുഃഖവെള്ളി; കുഞ്ഞിപ്പാറയില്‍ നിന്നും കുരിശിന്റെ വഴി നടത്തി

ചെറുവത്തൂര്‍: (www.kasargodvartha.com 03/04/2015) വിശുദ്ധ കുരിശിനാല്‍ ലോകത്തെ വീണ്ടെടുത്ത് രക്ഷിച്ച് പാപികളുടെ മോചനം ഉറപ്പാക്കിയ യേശുദേവന്റെ കാല്‍വരിയിലെ ത്യാഗ ബലിയുടെ ഓര്‍മ്മ പുതുക്കി പിലിക്കോട് സെന്റ് മേരീസ് പള്ളിയുടെ നേതൃത്വത്തില്‍ ദുഃഖ വെള്ളിയാചരിച്ചു.

കുഞ്ഞിപ്പാറ സെന്റ് ജോസഫ് പള്ളി പരിസരത്ത് നിന്നും രാവിലെ ആരംഭിച്ച പീഡാസഹന യാത്രയായ കുരിശിന്റെ വഴിക്ക് ഫാദര്‍ ജോസഫ് വേലിക്കകത്ത് നേതൃത്വം നല്‍കി. തുടര്‍ന്ന് പിലിക്കോട് പള്ളിയില്‍ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് ഇടവക വികാരി ഫാദര്‍ തോമസ് തെക്കാനത്ത് നേതൃത്വം നല്‍കി.
   
ദിവ്യ കാരുണ്യ സ്വീകരണവും കുരിശ് ചുംബനവും നടന്നു. കുരിശിന്റെ വഴിയിലും പള്ളിയിലെ ശുശ്രൂഷകളിലും നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ശനിയാഴ്ച ഈസ്റ്റര്‍ ആഘോഷത്തിന് തുടക്കമിടുന്ന പാതരാ കുര്‍ബാന നടക്കും. ഇതോടെ അമ്പത് നോമ്പാചരണത്തില്‍ നിന്നും ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷത്തിലേക്ക് കടക്കും.
ദുഃഖവെള്ളി; കുഞ്ഞിപ്പാറയില്‍ നിന്നും കുരിശിന്റെ വഴി നടത്തി
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia