city-gold-ad-for-blogger

ത്യാഗസ്മരണകളുണര്‍ത്തി നാടെങ്ങും പെരുന്നാള്‍ ആഘോഷം

ത്യാഗസ്മരണകളുണര്‍ത്തി നാടെങ്ങും പെരുന്നാള്‍ ആഘോഷം
കാസര്‍കോട്: ത്യാഗസ്മരണകളുണര്‍ത്തി നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. വിശ്വാസികള്‍ രാവിലെ പള്ളികളിലെത്തി പെരുന്നാള്‍ നിസ്‌ക്കാരം നിര്‍വഹിച്ചു. ഏതാനും കേന്ദ്രങ്ങളില്‍ ഈദ്ഗാഹുകളും ഒരുക്കിയിരുന്നു.

പരസ്പരം ആശംസകള്‍ നേര്‍ന്നും ഗൃഹ സന്ദര്‍ശനം നടത്തിയും പെരുന്നാളിന്റെ പുണ്യം നുകരുകയാണ് വിശ്വാസികള്‍. വീടുകളില്‍ പെരുന്നാള്‍ വിഭവങ്ങള്‍ ഒരുക്കുന്നതിന്റെ തിരക്കിലാണ് സ്ത്രീകള്‍. ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഇന്നും ഇനിയുള്ള  മൂന്ന് ദിവസങ്ങളിലും  ഉള്ഹിയത്ത് (മൃഗ ബലി) നടത്തും. മാംസം അർഹരായവർക്ക് എത്തിക്കും. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വിശ്വാസികള്‍ ഐച്ഛിക നോമ്പ് അനുഷ്ഠിച്ചിരുന്നു.

മാലിക് ദീനാര്‍ വലിയ ജുമാ മസ്ജിദില്‍ പെരുന്നാള്‍ നിസ്‌കാരത്തിന് അബ്ദുല്‍ മജീദ് മൗലവി നേതൃത്വം നല്‍കി. ചെമ്മനാട് കടവത്ത് ജുമാ മസ്ജിദില്‍ ഹുസൈന്‍ സഖാഫി അല്‍കാമിലും, ജദീദ് റോഡ് മസ്ജിദില്‍ അബ്ബാസ് മൗലവിയും, കാസര്‍കോട് മുബാറക് മസ്ജിദില്‍ അബ്ദുര്‍ റഹ്മാന്‍ ബാഖവിയും നിസ്‌കാരത്തിന് നേതൃത്വം നല്‍കി.

ത്യാഗസ്മരണകളുണര്‍ത്തി നാടെങ്ങും പെരുന്നാള്‍ ആഘോഷം
കാസര്‍കോട് കണ്ണാടിപ്പള്ളിയില്‍ ഖത്തീബ് അത്വീഖുറഹ്മാൻ മൗലവിയും, അടുക്കത്ത്ബയല്‍ മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദില്‍ മുഹമ്മദ് ബാഖവിയും, എരിയാല്‍ ജുമാ മസ്ജിദില്‍ മുഹമ്മദ് മദനിയും, തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദില്‍ അബൂബക്കര്‍ ബാഖവിയും, കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയില്‍ നടന്ന ഈദ് ഗാഹിന് ഹിറാ മസ്ജിദ് ഇമാം ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസയും നേതൃത്വം നല്‍കി.

ത്യാഗസ്മരണകളുണര്‍ത്തി നാടെങ്ങും പെരുന്നാള്‍ ആഘോഷം

ദക്ഷിണ കന്നട ജില്ലയിലെ വിവിധ പള്ളികളിലും പെരുന്നാള്‍ നിസ്‌കാരം നടന്നു. പെരുന്നാളിന്റെ സന്ദേശം ഉള്‍ക്കൊണ്ട് സമാധാന ജീവിതം നയിക്കണമെന്ന് ഖത്തീബുമാര്‍ ഉദ്‌ഘോഷിച്ചു.

ഗൾഫ് രാജ്യങ്ങളിലും വിശ്വാസികൾ ഈദ് അൽ അദ് ഹാ ആഘോഷിച്ചുവരികയാണ്. പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നിസ്കാരം നടന്നു. വൈകീട്ടാണ് പാർക്കുകളിലും മറ്റും മറ്റും മലയാളികളുടെ ഒത്തുചേരൽ നടക്കുക. നാട്ടിലും ഗൾഫ് രാജ്യങ്ങളിലും ഒരേ ദിവസമാണ് ഇത്തവണത്തെ പെരുന്നാൾ. ഇത് വിശ്വാസികൾക്ക് ആഹ്ലാദം പകർന്നിട്ടുണ്ട്.


Photos: Dayanand Kukkaje, Zubair Pallickal


Keywords: Bakrid, Celebration, Eid gah, Malik Dinar Juma Musjid, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia