city-gold-ad-for-blogger

തീവ്രവാദവും വര്‍ഗീയതയും ഒരുപോലെ ആപത്ത്: മൊയ്തീന്‍ കൊല്ലമ്പാടി

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 05/04/2015) തീവ്രവാദവും വര്‍ഗീയതയും നാടിനും സമൂഹത്തിനും ഒരുപോലെ ആപത്താണെന്നും ഇവ രണ്ടും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി പറഞ്ഞു.

യൂത്ത് ലീഗ് നടത്തുന്ന യുവ കേരള യാത്രയുടെ പ്രചരണാര്‍ത്ഥം മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ഫ്‌ളഡ് ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതര കേരളത്തിന് ഉടവു തട്ടാതെ സൂക്ഷിക്കാന്‍ എല്ലാവരും  കൈകോര്‍ക്കണമെന്നും വിഷം വമിക്കുന്ന വാക്കുകള്‍ കൊണ്ട് മതില്‍ തീര്‍ക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മൊയ്തീന്‍ പറഞ്ഞു.

യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സലീം അക്കര അധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് സെക്രട്ടറി  എ.എ.ജലീല്‍, പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് പി.എം. മുനീര്‍ ഹാജി, സെക്രട്ടറി കെ.ബി. കുഞ്ഞാമു ഹാജി,  യൂത്ത് ലീഗ് നേതാക്കളായ യൂസുഫ് ഉളുവാര്‍, ഹാരിസ്, മുജീബ് കമ്പാര്‍, ഖലീല്‍ സിലോണ്‍, എം .എ. നജീബ്, സിദ്ദീഖ് ബേക്കല്‍, പി.എം. ഖബീര്‍,  മുസ്തഫ മോഡേണ്‍, റഷീദ് ചായിന്റടി, ഗ്രാമപഞ്ചായത്ത് അംഗം ഉസ്മാന്‍ കല്ലങ്കൈ, മാഹിന്‍ കുന്നില്‍, സിറാജ് മൂപ്പ, അബ്ദുല്‍ റഹിമാന്‍ കല്ലങ്കടി, റിയാസ്, സയ്യിദ് ഇസ്മയില്‍, അബ്ദുര്‍ റഹ് മാന്‍ ഗേറ്റ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ചൗക്കി ബദര്‍ നഗര്‍ ജാസ് ഫ്‌ലഡ് ലൈറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചായത്തിലെ പ്രഗല്‍ഭരായ ഇരുപത് ടീമുകള്‍ പങ്കെടുത്തു.

തീവ്രവാദവും വര്‍ഗീയതയും ഒരുപോലെ ആപത്ത്: മൊയ്തീന്‍ കൊല്ലമ്പാടി

തീവ്രവാദവും വര്‍ഗീയതയും ഒരുപോലെ ആപത്ത്: മൊയ്തീന്‍ കൊല്ലമ്പാടി
ടൂര്‍ണമെന്റ് ഉദ്ഘാടന വേളയില്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഓപ്പറേഷന്‍ തിയേറ്ററില്‍നിന്നും ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ തത്സമയ സെല്‍ഫി

Keywords:  Mogral puthur, kasaragod, Kerala, Muslim-youth-league, Cricket Tournament, Moideen Kollampady, Moideen Kollampady's statement.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia