city-gold-ad-for-blogger

തളങ്കരയില്‍ കോഴി വാങ്ങാന്‍ വന്നയാള്‍ 18,000 രൂപയുമായി കടന്നു

കാസര്‍കോട്: കോഴി വാങ്ങാന്‍ വന്നയാള്‍ കടയില്‍ നിന്നും 18,000 രൂപയുമായി കടന്നു കളഞ്ഞു. തളങ്കര ദീനാര്‍ ചിക്കന്‍ സെന്ററിലാണ് കവര്‍ച നടന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കര്‍ണാടക രജിസ്‌ട്രേഷനുള്ള ഓമ്‌നി വാനിലെത്തിയ 30 ഉം 25 ഉം വയസ് പ്രായമുള്ള രണ്ട് യുവാക്കളാണ് കടയില്‍ നിന്നും പണം കവര്‍ന്നത്. തളങ്കര തെരുവത്തെ സിയാദിന്റേതാണ് ദീനാര്‍ ചിക്കന്‍ സെന്റര്‍.

ഓമ്‌നിയിലെത്തിയ രണ്ടു പേരില്‍ ഒരാള്‍ പെട്ടെന്ന് അപ്രത്യക്ഷനായി. ഒരാള്‍ ലൈനോടു കൂടിയ വെള്ള കളര്‍ ഷര്‍ട്ടും കൂടെയുള്ളയാള്‍ ബ്രൗണ്‍ കളര്‍ ഷര്‍ട്ടുമാണ് ധരിച്ചിരുന്നതെന്ന് ജോലിക്കാരന്‍ പറയുന്നു. കടയിലെത്തിയ യുവാവ് ജോലിക്കാരന്‍ തളങ്കരയിലെ മുഹമ്മദി (65) നോട് രണ്ട് കോഴികള്‍ നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. കോഴികളെ തൂക്കിയപ്പോള്‍ 3.700 കിലോയാണ് തൂക്കമുണ്ടായിരുന്നത്.

കോഴി പീസാക്കി നല്‍കാന്‍ ആവശ്യപ്പെട്ട യുവാവ് പത്രം വായിക്കുന്നുവെന്ന വ്യാജേന മേശവലിപ്പിന് സമീപമാണ് നിലയുറപ്പിച്ചിരുന്നത്. ഇതിനിടയില്‍ യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മുഹമ്മദ് മേശവലിപ്പ് പരിശോധിക്കാന്‍ ചെന്നപ്പോള്‍ യുവാവ് ഓടിപ്പോവുകയും ഓമ്‌നി വാനില്‍ കയറി കടന്നു കളയുകയുമായിരുന്നു.

മേശവലിപ്പ് പരിശോധിച്ചപ്പോഴാണ് മുഹമ്മദിന് പണം നഷ്ടപ്പെട്ട വിവരമറിഞ്ഞത്. മുഹമ്മദ് ബഹളം വെച്ചപ്പോള്‍ പരിസരവാസികള്‍ ഓടിക്കൂടുകയും ഓമ്‌നി വാനിനെ പിന്തുടര്‍ന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കടയുടമ സിയാദ് ടൗണ്‍ പോലീസില്‍ പരാതി നല്‍കി.

തളങ്കരയില്‍ കോഴി വാങ്ങാന്‍ വന്നയാള്‍ 18,000 രൂപയുമായി കടന്നു


തളങ്കരയില്‍ കോഴി വാങ്ങാന്‍ വന്നയാള്‍ 18,000 രൂപയുമായി കടന്നു

Keywords:  Theft, Chicken, Thalangara, Youth, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia