city-gold-ad-for-blogger

ഡ്രൈവര്‍മാരുടെ ശ്രദ്ധയൊന്ന് പാളിയാല്‍ തീര്‍ന്നു; ഇവിടെ അപകടം ഉറപ്പ്

ബിരിക്കുളം: (www.kasargodvartha.com 15.05.2014) ബിരിക്കുളം ടൗണില്‍ റോഡിനു നടുവില്‍ സ്ഥിതിചെയ്യുന്ന വൈദ്യുതി പോസ്റ്റുകള്‍ യാത്രക്കാര്‍ക്കു ഭീഷണിയാകുന്നു. കാലിച്ചാമരം - പരപ്പ റോഡിന്റെ വീതികൂട്ടി വികസനം നടന്നതോടെയാണു പോസ്റ്റുകള്‍ റോഡിനു നടുവിലായത്.

റോഡ് വികസനം നടക്കുമ്പോള്‍ തന്നെ നാട്ടുകാര്‍ ഈ പ്രശ്‌നം അധികൃതരുടെ ശ്രദ്ധയില്‍
പെടുത്തിയിരുന്നു. എന്നാല്‍ ആറുമാസം കഴിഞ്ഞിട്ടും പ്രശ്‌നത്തിനു പരിഹാരമായില്ല. നൂറുകണക്കിനു വാഹനങ്ങളാണു ഇതുവഴി ദിവസവും കടന്നു പോകുന്നത്.
ഡ്രൈവര്‍മാരുടെ ശ്രദ്ധയൊന്ന് പാളിയാല്‍ തീര്‍ന്നു; ഇവിടെ അപകടം ഉറപ്പ്
രാത്രികാലങ്ങളില്‍ അപകടസാധ്യത കൂടുതലാണ്. കുട്ടികള്‍ ഉള്‍പെടെ നിരവധി യാത്രക്കാരും ഇതിലൂടെ പോകാറുണ്ട്. സമീപത്തുതന്നെയാണു ബസ് കാത്തിരിപ്പ് കേന്ദ്രവും ഓട്ടോറിക്ഷാ സ്റ്റാന്‍ഡും. ഇതിനോടുചേര്‍ന്ന് റോഡരികില്‍ തന്നെ ട്രാന്‍സ്‌ഫോര്‍മര്‍ ഉള്ളതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു.

ജില്ലാപഞ്ചായത്താണു ഇതുമാറ്റുന്നതിനുള്ള തുക അനുവദിക്കേണ്ടത്. ഇതിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കേണ്ടത് വൈദ്യുതി വകുപ്പ് അധികൃതരാണ്. എന്നാല്‍ ഇതുവരെയായും എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. മഴക്കാ

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Driver, Accident, Kasaragod, Electric post, Road, Development project, Natives, Birikkulam. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia