city-gold-ad-for-blogger

ജെസിഐ കാസര്‍കോട് ഭാരവാഹികള്‍ സ്ഥാനമേറ്റു

കാസര്‍കോട്: (www.kasargodvartha.com 07/01/2016) ജെസിഐ കാസര്‍കോട് ഭാരവാഹികള്‍ സ്ഥാനമേറ്റു. സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുള്ള ആളുകള്‍ തിങ്ങിനിറഞ്ഞ സദസിലാണ് മുജീബ് അഹ് മദ് പ്രസിഡണ്ടായും ഉമറുല്‍ ഫാറൂഖ് സെക്രട്ടറിയും പി. രാജേന്ദ്രന്‍ ട്രഷററായുമുള്ള 20 അംഗ ഭാരവാഹികള്‍ സ്ഥാനമേറ്റത്.

ചടങ്ങില്‍ ജെ.സി.ഐ മുന്‍ വേള്‍ഡ് പ്രസിഡണ്ട് ഷൈന്‍ ടി. ഭാസ്‌കരന്‍ മുഖ്യാതിഥിയായിരുന്നു. ലോകം ശരവേഗതയിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അതിനൊപ്പം കുതിക്കാന്‍ കഴിയാത്തവര്‍ പിന്തള്ളപ്പെട്ടുപോവുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രസിഡണ്ട് മുജീബ് അഹ് മദ് അധ്യക്ഷത വഹിച്ചു. ജെ.സി.ഐ. മുന്‍ ദേശീയ പ്രസിഡണ്ട് അഡ്വ. എ.വി വാമന്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എളിയ നിലയില്‍ നിന്ന് ജെ.സി.ഐയുടെ ദേശീയ പദവിയിലേക്ക് ഉയരാന്‍ തന്നെ പ്രാപ്തനാക്കിയത് സംഘടന തനിക്ക് മുന്നില്‍ തുറന്നിട്ട അവസരങ്ങളാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോള്‍ അന്തരിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ.എം അഹ് മദ് മാഷ് തനിക്ക് നല്‍കിയ പിന്തുണ വളരെയധികം പ്രചോദനം പകരുന്നതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

40 -ാം വാര്‍ഷികം ആഘോഷിക്കുന്ന ജെസിഐയുടെ ജീവകാരുണ്യ പദ്ധതിയായ 'അതിജീവനം' ലോഗോ പ്രകാശനം ദൃശ്യം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധേയനായ യുവ നടന്‍ റോഷന്‍, ജെ.സി.ഐ മേഖലാ പ്രസിഡണ്ട് ടി.എം അബ്ദുല്‍ മഹ് റൂഫിന് കൈമാറി നിര്‍വഹിച്ചു. യുവതലമുറയെ നേരിന്റെയും നന്മയുടെയും മാര്‍ഗത്തിലേക്ക് കൈപിടിച്ച് നടത്താന്‍ ജെ.സി.ഐ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ഈ ശ്രമങ്ങള്‍ക്ക് തന്റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് റോഷന്‍ പറഞ്ഞു.

മേഖലാ വൈസ് പ്രസിഡണ്ട് പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, മുന്‍ പ്രസിഡണ്ട് മുഹമ്മദ് ഹനീഫ് പി.എം, മുന്‍ സെക്രട്ടറി കെ.വി അഭിലാഷ് സംസാരിച്ചു. പ്രോഗ്രാം ഡയറക്ടര്‍ കെ.സി ഇര്‍ഷാദ് സ്വാഗതവും സെക്രട്ടറി ഉമറുല്‍ ഫാറൂഖ് നന്ദിയും പറഞ്ഞു. കാസര്‍കോട്ടെ സൗഹൃദക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കാസനോവ മ്യൂസിക്ക് ട്രൂപ്പിലെ ഗായകരും ജെ.സി.ഐ. അംഗങ്ങളും ഒരുക്കിയ കലാവിരുന്ന് ചടങ്ങിന് മാറ്റുകൂട്ടി.

ജെസിഐ കാസര്‍കോട് ഭാരവാഹികള്‍ സ്ഥാനമേറ്റു

Keywords : Kasaragod, JCI, Committee, Office- Bearers, Programme, Zone.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia