city-gold-ad-for-blogger

ജില്ലയില്‍ ഏഴ് പഞ്ചായത്തുകളില്‍ സമ്പൂര്‍ണ ഇ-സാക്ഷരതാ യജ്ഞം

കാസര്‍കോട് :(www.kasargodvartha.com 28.08.2014) സമ്പൂര്‍ണ്ണ ഇ-സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ നൂറു ഗ്രാമ പഞ്ചായത്തുകളില്‍ ഇ-സാക്ഷരത കൈവരിക്കുന്നതില്‍ ജില്ലയില്‍ ഏഴ് ഗ്രാമ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി. തൃക്കരിപ്പൂര്‍, കള്ളാര്‍, മൊഗ്രാല്‍-പുത്തൂര്‍, പുല്ലൂര്‍ പെരിയ, കുമ്പള, ചെങ്കള, ഉദുമ പഞ്ചായത്തുകളിലാണ് സമ്പൂര്‍ണ ഇ-സാക്ഷരതാപദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്.

സമ്പൂര്‍ണ ഇ-സാക്ഷരതാ യജ്ഞത്തിന്റെ ജില്ലാതല കോര്‍ഡിനേഷന്‍ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരണ യോഗം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. ഡിസംബര്‍ 31 നകം ഏഴു പഞ്ചായത്തുകളിലും ഇ-സാക്ഷരത കൈവരിക്കുന്നതിന് ജനങ്ങള്‍ രംഗത്തിറങ്ങണമെന്ന് ജില്ലാകളക്ടര്‍ അഭ്യര്‍ത്ഥിച്ചു. പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍.ബാലഗോപാലന്‍ പദ്ധതി വിശദീകരിച്ചു.

ഇ മെയില്‍ അയക്കാനും ഇ മെയില്‍ സ്വീകരിക്കാനും പ്രാഥമികമായി പഠിപ്പിക്കും. ആദ്യഘട്ടത്തില്‍ ഗ്രാമങ്ങളില്‍ ഇ നിരക്ഷരരെ കണ്ടെത്തി പ്രത്യേകം പരിശീലനം നേടിയ സന്നദ്ധ പ്രവര്‍ത്തകര്‍ ദിവസം ഒരു മണിക്കൂര്‍ വീതം ആകെ പത്തു മണിക്കൂര്‍ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കും. രണ്ടാം ഘട്ടത്തില്‍ അക്ഷയ കേന്ദ്രം വഴിയാണ് പദ്ധതി നടപ്പാക്കുക. രണ്ടാം ഘട്ടത്തില്‍ 40 മണിക്കൂറും , മൂന്നാം ഘട്ടത്തില്‍ 80 മണിക്കൂറും പരിശീലനം നല്‍കും.

ജില്ലയില്‍ ഏഴ് പഞ്ചായത്തുകളില്‍ സമ്പൂര്‍ണ ഇ-സാക്ഷരതാ യജ്ഞംകുടുംബശ്രീ, ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍, സന്നദ്ധസംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു പഞ്ചായത്തില്‍ 50 ശതമാനം ആളുകളെങ്കിലും ഇ-സാക്ഷരത നേടിയിട്ടില്ലെന്നാണ് എന്നാണ് വിലയിരുത്തല്‍. മൂന്നു വര്‍ഷത്തിനകം സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും സമ്പൂര്‍ണ ഇ-സാക്ഷരത കൈവരിക്കുകയാണ് ലക്ഷ്യം. നവ ഇ-സാക്ഷരര്‍ക്ക് ഓണ്‍ലൈനായി പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കും. മുനിസിപ്പാലിറ്റികളിലും, കോര്‍പ്പറേഷനുകളിലും അവസാന ഘട്ടത്തില്‍ പദ്ധതി നടപ്പാക്കും . പദ്ധതിക്ക് മൂന്നു ലക്ഷം രൂപ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ നല്‍കും. രണ്ട് ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കും. ഒരു ലക്ഷം രൂപ അതാത് ഗ്രാമ പഞ്ചായത്തുകള്‍ വകയിരുത്തണം.

യോഗത്തില്‍ ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എ.ജി.സി.ബഷീര്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് നജ്മഖാദര്‍, ഉദുമ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എന്‍.അബ്ബാസ് അലി യൂസഫ്, കള്ളാര്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.ഗീത, മുന്‍ എം.എല്‍.എ. കെ.പി.കുഞ്ഞിക്കണ്ണന്‍,ഡി.ഡി.ഇ. സി.രാഘവന്‍, ഡെപ്യൂട്ടി കളക്ടര്‍ എന്‍.പി.ബാലകൃഷ്ണന്‍ നായര്‍,അക്ഷയ ജില്ലാ അസി. കോര്‍ഡിനേറ്റര്‍ കരീം കോയക്കീല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി.ശേഖര്‍, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ സി.എ.അബ്ദുള്‍ മജീദ്, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ സംസ്ഥാന സെക്രട്ടറി കാരയില്‍ സുകുമാരന്‍,ജില്ലാ കണ്‍വീനര്‍ കെ.വി.രാഘവന്‍ പ്രൊഫ.എ.ശ്രീനാഥ, കാവുംഗല്‍ നാരായണന്‍, പി.കെ.കുമാരന്‍ നായര്‍, ഇ.രാഘവന്‍, ഗോപകുമാര്‍, സി.എം.ബാലകൃഷ്ണന്‍, എം.കെ.ലക്ഷ്മി, എ.ദാമോദര, സി.കെ.ഭാസ്‌കരന്‍,സില്‍വി ജോസഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ജില്ലയില്‍ ഏഴ് പഞ്ചായത്തുകളില്‍ സമ്പൂര്‍ണ ഇ-സാക്ഷരതാ യജ്ഞം
സമ്പൂര്‍ണ ഇ-സാക്ഷരതാ യജ്ഞത്തിന്റെ ജില്ലാതല കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ സംസാരിക്കുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia