city-gold-ad-for-blogger

ജില്ലയിലുള്ള എന്‍ഡോസള്‍ഫാന്‍ സ്‌റോക്ക് ഉടന്‍ മാറ്റും

ജില്ലയിലുള്ള എന്‍ഡോസള്‍ഫാന്‍ സ്‌റോക്ക് ഉടന്‍ മാറ്റും
കാസര്‍കോട്: ജില്ലയില്‍ പ്‌ളാന്റേഷന്‍ കോര്‍പ്പറേഷന്റെ ഗോഡൌണിലുള്ള മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ ഉടന്‍ തന്നെ ഉല്‍പ്പാദകരായ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ് ലിമിറ്റഡ് (എച്ച്.ഐ.എല്‍) കമ്പനി എറ്റെടുത്ത് നിര്‍വീര്യമാക്കും. ഡിഫെന്‍സ് റിസര്‍ച്ച് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (ഡി.ആര്‍.ഡി.ഒ) സാങ്കേതിക സഹായത്തോടെയാണ് എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുക. എച്ച്.ഐ.എല്‍ പ്‌ളാന്റേഷന്‍ കോര്‍പ്പറേഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഭരണകൂടം എന്നിവയുടെ മേല്‍നോട്ടത്തിലായിരിക്കും എന്‍ഡോസള്‍ഫാന്‍ ഇവിടെ നിന്നും മാറ്റുക. എന്നാല്‍ തീരെ മാറ്റാന്‍ പറ്റാത്ത ബാരലുകളിലെ കീടനാശിനി ഇവിടെ തന്നെ നിര്‍വീര്യമാക്കുന്ന കാര്യവും പരിഗണിക്കും. എന്‍ഡോസള്‍ഫാനില്‍ മറ്റ് രാസവസ്തുക്കള്‍ ചേര്‍ത്ത് അതിന്റെ വിഷാംശം ഇല്ലാതാക്കുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുക. ഹൈഡ്രോലിസിസ്, ഡീ ഹൈഡ്രോ ഹലോജിനിക് ഓക്‌സിലേഷന്‍ തുടങ്ങിയ സാങ്കേതിക വിദ്യയിലൂടെയായിരിക്കും കീടനാശിനിയുടെ വിഷാംശം കുറക്കുക.
ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ഉന്നതതല ഉദ്യോഗസ്ഥന്‍മാരുടെയും ശാസ്ത്രജ്ഞന്‍മാരുടെയും യോഗം എന്‍ഡോസള്‍ഫാന്‍ നിര്‍വ്വീര്യമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തു നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി. ഈ നിര്‍ദ്ദേശങ്ങള്‍ ഏപ്രില്‍ 16 ന് കാസര്‍കോട് കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ അവതരിപ്പിക്കും. ഈ യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ നിര്‍വ്വീര്യമാക്കുന്നത് സംബന്ധിച്ചും ഇവിടെ നിന്നും കടത്തി കൊണ്ടുപോകുന്നതിനെ കുറിച്ചും അന്തിമ തീരുമാനം എടുക്കും. ഒരു മാസത്തിനകം ജില്ലയില്‍ സ്‌റോക്കുള്ള മുഴുവന്‍ എന്‍ഡോസള്‍ഫാനും മാറ്റാന്‍ സാധിക്കും.
ജില്ലയില്‍ 1640 ലിറ്ററോളം എന്‍ഡോസള്‍ഫാന്‍ പ്‌ളാന്റേഷന്‍ കോര്‍പ്പറേഷന്റെ വിവിധ എസ്‌റേറ്റുകളിലെ ഗോഡൌണുകളിലുള്ളതായിട്ടാണ് കണക്കാക്കിയിട്ടുള്ളത്. എന്‍ഡോസള്‍ഫാന്‍ ഗോഡൌണില്‍ നിന്നും മാറ്റുന്നത് സംബന്ധിച്ച് എം.എല്‍.എമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, തദ്ദേശവാസികള്‍ എന്നിവരുടെ പ്രത്യേക യോഗം വിളിച്ചു കൂട്ടും. പൊതുജനങ്ങളെ ഈ കാര്യം വ്യക്തമായി ബോധ്യപ്പെടുത്തിയ ശേഷം മാത്രമേ കീടനാശിനി കൊണ്ട് പോകുകയുള്ളൂ.
യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡി.ആര്‍.ഡി.ഒ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.എ.കെ.ഗുപ്ത, എച്ച്.ഐ.എല്‍ ശാസ്ത്രജ്ഞന്‍മാരായ ഡോ.ഗോപാലകൃഷ്ണന്‍, സന്തോഷ്, പ്‌ളാന്റേഷന്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ സുബേര്‍ ഖാന്‍ ജനറല്‍ മാനേജര്‍ ജസ്‌റസ് കരുണാരാജ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് സീനിയര്‍ എന്‍വയന്‍മെന്റല്‍ എഞ്ചിനീയര്‍ സി.വി.ജയശ്രീ, അസിസ്‌റന്റ് എഞ്ചിനീയര്‍ സി.അബ്ദുള്‍ റഹിമാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Updated: 4.00 PM


എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍:വിദഗ്ധസംഘം എത്തി
കാസര്‍കോട്: പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എസ്‌റ്റേറ്റുകളിലെ എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നത് സംബന്ധിച്ച് തീരുമാനിക്കാന്‍ ശാസ്ത്രജ്ഞരുടെ വിദഗ്ധ സംഘം തിങ്കളാഴ്ച കാസര്‍കോട്ടെത്തി. കലക്ടര്‍ വി എന്‍ ജിതേന്ദ്രന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേരുന്ന യോഗത്തില്‍ പ്ലാന്റേഷന്‍, കൃഷി, മലിനീകരണ നിയന്ത്രണ വകുപ്പ് പ്രതിനിധികള്‍ പങ്കെടുത്തു.
പെരിയ, രാജപുരം, ചീമേനി എസ്‌റ്റേറുകളിലെ ഗോഡൗണുകളില്‍ സൂക്ഷിച്ച 1500 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയാണ് നിര്‍വീര്യമാക്കേണ്ടത്.


Keywords: Kasaragod, Endosulfan

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia