ചെര്‍ക്കളം അബ്ദുല്ലയ്ക്ക് മഞ്ചേശ്വരം പൗരാവലിയുടെ ആദരവ്
Sep 25, 2014, 23:59 IST
കുമ്പള:(www.kasargodvartha.com 25.09.2014) രണ്ട് പതിറ്റാണ്ട് കാലം എം.എല്‍.എ ആയും മന്ത്രിയായും പ്രവര്‍ത്തിച്ച കേരള ന്യൂനപക്ഷ പിന്നോക്ക ധനകാര്യ കോര്പ്പറേഷന് ചെയര്മാന് ചെര്‍ക്കളം അബദുല്ലയ്ക്ക് മഞ്ചേശ്വരം പൗരാവലി സ്നേഹപൂര്‍വം ചെര്‍ക്കളത്തിന് ആദരവ് നല്കി.
വ്യാഴാഴ്ച വൈകീട്ട് കുമ്പള എസ്സാ ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ പരിപാടി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. പൗരാവലി ഏര്‍പ്പെടുത്തിയ ഉപഹാരവും നല്കി. എ.കെ.എം അഷറഫ് അധ്യക്ഷത വഹിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അനുമോദന പ്രസംഗം നടത്തി. അബ്ദുല്‍ ലത്വീഫ് ഉപ്പള ഗേറ്റ് പുഷ്പ കിരീടവും ചെങ്കോലും അണിയിച്ചു. മുസ്ലീംലീഗ് ജില്ലാ സെക്രട്ടറി എം.സി ഖമറുദ്ദീന് പ്രശംസാപത്രം ചെര്‍ക്കളത്തിന് കൈമാറി.
ചടങ്ങിനോടനുബന്ധിച്ച് മഞ്ചേശ്വരം പൗരാവലി പാവപ്പെട്ട കുടുംബത്തിന് നിര്‍മ്മിച്ചു നല്കുന്ന ബൈത്തുറഹ്മ പദ്ധതിയിലുള്ള വീടിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ തറക്കല്ലിട്ടു.
ഡി.സി.സി പ്രസിഡന്റ് സി.കെ ശ്രീധരന്, സി.എച്ച് കുഞ്ഞമ്പു, സി.വി.എം വാണിമേല്‍, ഡോ.ഖത്തര്‍ ഇബ്രാഹിം ഹാജി, എം.പി ഷാഫി, കല്ലട്ര മാഹിന്‍ ഹാജി, എ അബ്ദുല്‍ റഹ്മാന്, യു.കെ.യൂസുഫ്, അഷറഫ് കര്‍ള, എ.കെ ആരിഫ് , സത്താര്‍ ആരിക്കാടി തുടങ്ങിയവര്‍ സംബന്ധിച്ചു.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Cherkalam Abdulla, kasaragod, Kerala, Felicitated, Kumbala, Manjeshwaram Pouravali
Advertisement: