city-gold-ad-for-blogger

ചരിത്രത്തെ മറന്നു കൊണ്ടുള്ള മുന്നേറ്റം അസാധ്യം: ചെര്‍ക്കളം അബ്ദുല്ല

കുണിയ: (www.kasargodvartha.com 04/05/2015) ചരിത്രത്തെ മറന്നു കൊണ്ടുള്ള മുന്നേറ്റം അസാധ്യമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല പ്രസ്താവിച്ചു. മെയ് 15,16 തീയ്യതികളില്‍ കാസര്‍കോട് മജീദ് തളങ്കര നഗറില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കുണിയ ഗവ. കോളജ് കാമ്പസില്‍ സംഘടിപ്പിച്ച ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സമൂഹത്തിന്റെ സമഗ്രമായ പുരോഗതിക്ക് പിന്നില്‍ മുസ്ലിം ലീഗിന്റെ കഠിനപ്രയത്‌നമുണ്ട്. മറ്റിതര സംസ്ഥാനങ്ങളെ നോക്കിയാല്‍ നമ്മുക്ക് കാര്യം മനസിലാക്കാന്‍ സാധിക്കും. മുസ്ലിം ലീഗ് ശക്തമായ സ്വാധീനമുള്ള കേരളത്തില്‍ ചരിത്രം വ്യത്യസ്തമാണ്. അത് പഠിക്കാന്‍ പുതിയ തലമുറ തയ്യാറാവണമെന്ന് അദ്ദേഹം ഉണാര്‍ത്തി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി.എച്ച്. ചെയര്‍ ഡയറക്ടര്‍ പി.എ റഷീദ് വിഷയാവതരണം നടത്തി. അറിവും ഐക്യവും ചേര്‍ന്നതാവണം അധികാരമെന്നും എങ്കില്‍ അധികാര ദുരുപയോഗം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മലബാറിന്റെ ചരിത്രം മുസ്ലിം ലീഗിന്റെയും കൂടി ചരിത്രമാണെന്ന് അദ്ദേഹം തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണി അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍, യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ കെ.ബി.എം. ശരീഫ്, അഷ്‌റഫ് എടനീര്‍, കരീം കുണിയ, ടി.ഡി കബീര്‍, റൗഫ് ബായിക്കര, മുസ്തഫ പാറപ്പള്ളി, നാലക്കര മുഹമ്മദ്, ഹമീദ് കുണിയ, എം.എ നജീബ്, സി.ഐ.എ ഹമീദ്, സാദിഖുല്‍ അമീന്‍, ആസിഫലി കന്തല്‍, ജാബിര്‍ തങ്കയം, ഇബ്രാഹിം പള്ളങ്കോട്, ഹസീബ് ഉദുമ, മുസ്തഫ മച്ചിനടുക്കം, ഖാദര്‍ ആലൂര്‍, ജൗഹര്‍ ഉദുമ, ടി.വി കുഞ്ഞബ്ദുല്ല, നവാസ് കുഞ്ചാര്‍, സവാദ് അംഗഡിമുഗര്‍, റിസ് വാന്‍ പൊവ്വല്‍, നഷാത്ത് പരവനടുക്കം, മുഹമ്മദ്കുഞ്ഞി ഉളുവാര്‍, തൗസീഫ് കുറ്റിക്കോല്‍, ഷഹീന്‍ കുണിയ, അഷ്‌റഫ് ബാങ്ക്, സുലൈം ചെര്‍ക്കള, മഹ്‌റൂഫ്, ജാഫര്‍, അനസ് എന്നിവര്‍ സംബന്ധിച്ചു. എം.എസ്.എഫ് ജില്ലാ ട്രഷറര്‍ സി.ഐ.എ ഹമീദ് നന്ദി പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ചരിത്രത്തെ മറന്നു കൊണ്ടുള്ള മുന്നേറ്റം അസാധ്യം: ചെര്‍ക്കളം അബ്ദുല്ല

Keywords : Kuniya, Kasaragod, Kerala, MSF, Seminar, Inauguration, Cherkalam Abdulla, District, Conference.  

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia