city-gold-ad-for-blogger

ഖാസി കേസ് പരിഗണിക്കുന്നത് ഹൈക്കോടതി 20 ലേക്ക് മാറ്റി

കൊച്ചി: (www.kasargodvartha.com 17.11.2014) ചെമ്പരിക്ക - മംഗലാപുരം ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനിരുന്ന കേസ് നവംബര്‍ 20ന് വ്യാഴാഴ്ചയിലേക്ക് മാറ്റി. ജസ്റ്റിസ് പി. ഉബൈദ് മുമ്പാകെയാണ് തിങ്കളാഴ്ച കേസ് പരിഗണിക്കാനിരുന്നത്.

പാമോലിന്‍ കേസുമായി ബന്ധപ്പെട്ട വിചാരണ നടപടികള്‍ നടക്കുന്നതിനാല്‍ ഖാസി കേസ് തിങ്കളാഴ്ച പരിഗണനയ്‌ക്കെടുക്കാന്‍ കോടതിക്ക് കഴിഞ്ഞില്ല. ഇതേതുടര്‍ന്നാണ് കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചത്. ഖാസിയുടെ മരുമകന്‍ മുഹമ്മദ് ഷാഫി നല്‍കിയ കേസില്‍ വിവിധ സംഘടനകളും സംയുക്ത ജമാഅത്തും കക്ഷി ചേര്‍ന്നിരുന്നു. ഹൈക്കോടതിയില്‍ സീനിയര്‍ അഭിഭാഷകന്‍ എസ്. ശ്രീകുമാര്‍, അഡ്വ. കോടോത്ത് ശ്രീധരന്‍, അഡ്വ. രാംദാസ്, അഡ്വ. ശൈജു, അഡ്വ. പി ജോര്‍ജ് എന്നിവരാണ് കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകാനിരുന്നത്.

സി.ബി.ഐയുടെ ഐജിയുടെയോ എസ്പിയുടെയോ അതുമല്ലെങ്കില്‍ ഹൈക്കോടതിയുടെയോ മേല്‍നോട്ടത്തില്‍ കേസിന്റെ പുനരന്വേഷണം നടത്തണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഖാസി കേസ് പരിഗണിക്കുന്നത് ഹൈക്കോടതി 20 ലേക്ക് മാറ്റി

Keywords : Kochi, Court, Kerala, Kasaragod, Qazi death, C.M Abdulla Maulavi, Chembarika, High court of Kerala. 

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia