city-gold-ad-for-blogger

ഖലീലിന് വേണ്ടി നാട് പ്രാര്‍ത്ഥനയില്‍; തിരച്ചില്‍ ഞായറാഴ്ചയും തുടരുന്നു

മൊഗ്രാല്‍: (www.kasargodvartha.com 03.09.2017) കടപ്പുറത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ കടലില്‍ പോയ പന്തെടുക്കാന്‍ ഇറങ്ങിയപ്പോള്‍ തിരമാലകളില്‍പെട്ട് കാണാതായ മൊഗ്രാല്‍ കൊപ്പളത്തെ ഖലീലിനെ (19) കണ്ടെത്തുന്നതിനായി ഞായറാഴ്ചയും തിരച്ചില്‍ തുടരുന്നു. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരുടെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തുന്നത്. ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെ ഖലീല്‍ കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെയാണ് പന്ത് കടലിലേക്ക് തെറിച്ചുപോയത്. പന്തെടുക്കാനായി ഖലീല്‍ കടലില്‍ ഇറങ്ങിയപ്പോള്‍ തിരമാലകളില്‍പെട്ട് കാണാതാവുകയായിരുന്നു.

ശനിയാഴ്ച രാത്രി വൈകുംവരെയും നാട്ടുകാരും കുമ്പള പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ തുടര്‍ന്നെങ്കിലും ഫലമുണ്ടായില്ല. ഖലീലിനെ കാണാതായതോടെ കുടുംബം കണ്ണീരിലാണ്. യുവാവിനെ ജീവനോടെ തിരിച്ചുകിട്ടാന്‍ ഒരു നാട് മുഴുവന്‍ പ്രാര്‍ത്ഥനയിലാണ്. ബലിപെരുന്നാള്‍ ആഘോഷം കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം വിനോദത്തിലേര്‍പെട്ട ഖലീലിനെ തിരയില്‍പെട്ട് കാണാതായത് സുഹൃത്തുക്കളെയും ദു:ഖത്തിലാഴ്ത്തി.


ഖലീലിന് വേണ്ടി നാട് പ്രാര്‍ത്ഥനയില്‍; തിരച്ചില്‍ ഞായറാഴ്ചയും തുടരുന്നു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Missing, cricket, Police, fire force, Searching for Khaleel

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia