city-gold-ad-for-blogger

ക്ഷേത്രത്തിലേക്കു പോയ ഇലക്ട്രീഷ്യനെ കാണാതായി

മഞ്ചേശ്വരം: (www.kasargodvartha.com 05/01/2015) ക്ഷേത്രത്തിലേക്കാണെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയ ഇലക്ട്രീഷ്യനെ കാണാതായി. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തു. ദുര്‍ഗിപ്പള്ളയിലെ ടി. രാഘവനെ (64)യാണ് ജനുവരി ഒന്നുമുതല്‍ കാണാതായത്.

സംഭവത്തില്‍ മകന്‍ ജയരാജ് നല്‍കിയ പരാതിയിലാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ വെള്ളയില്‍ നീലവരയുള്ള ഷര്‍ട്ടും, വെള്ളമുണ്ടുമാണ് രാഘവ ധരിച്ചിരുന്നത്. രാഘവയെ കണ്ടുകിട്ടുന്നവര്‍ മഞ്ചേശ്വരം പോലീസിനെ 04998272640 എന്ന ഫോണ്‍ നമ്പറില്‍ അറിയിക്കണമെന്നു പോലീസ് അറിയിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ക്ഷേത്രത്തിലേക്കു പോയ ഇലക്ട്രീഷ്യനെ കാണാതായി

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia