city-gold-ad-for-blogger

കേളുഗുഡ്ഡെ മാലിന്യകേന്ദ്രത്തില്‍ തീപിടുത്തം: വന്‍ദുരന്തം ഒഴിവായി

കാസര്‍കോട്: (www.kasargodvartha.com 15/02/2015) നഗരത്തിലെ കേളുഗുഡ്ഡെ മാലിന്യ നിര്‍മാര്‍ജന കേന്ദ്രത്തില്‍ വന്‍ തീപിടുത്തം. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ഫയര്‍ഫോഴ്‌സ് കൃത്യ സമയത്തെത്തിയതിനാല്‍ വന്‍ദുരന്തം ഒഴിവായി.

ഉണങ്ങിക്കിടക്കുന്ന സ്ഥലമായതിനാല്‍ തീ ആളിപ്പടരുകയായിരുന്നു. ഇത് പെട്ടെന്ന് തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിന് തടസമായി. ഫയര്‍ഫോഴ്‌സ് യൂണിറ്റ് വാഹനം നിരവധി തവണ വെള്ളമൊഴിച്ച ശേഷമാണ് തീ ഒരു പരിധി വരെയെങ്കിലും നിയന്ത്രണത്തിലായത്.

ഇതിനിടെ പ്രദേശത്ത് കാറ്റ് ശക്തമായതും ഏറെ തടസമായി. കാറ്റിനനുസരിച്ച് തീ പടര്‍ന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് തീയണക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നു. മാത്രമല്ല നാലുപാടു നിന്നും ഉയര്‍ന്ന പുക പ്രദേശമാകെ പടര്‍ന്നതോടെ ചുറ്റുപാടുമുള്ള വീട്ടുകാര്‍ക്കും കുട്ടികള്‍ക്കും ഏറെ അസ്വസ്ഥതയുണ്ടായി.

കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യത്തിനകത്തേയ്ക്ക് തീ പടര്‍ന്നതാണ് ഇതിന് കാരണമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നഗരസഭാ മാലിന്യങ്ങള്‍ കാലങ്ങളായി സംസ്‌ക്കരിച്ചിരുന്ന പ്രദേശമാണ് കേളുഗുഡ്ഡെ. തീ പടര്‍ന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്. നാലുപാടും ഒരുപോലെ കത്തിപ്പിടിച്ചതിനാല്‍ മനപ്പൂര്‍വ്വം തീ കൊടുത്തതാകാമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്‌റ്റേഷന്‍ ഓഫീസര്‍ എ. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കേളുഗുഡ്ഡെ മാലിന്യകേന്ദ്രത്തില്‍ തീപിടുത്തം: വന്‍ദുരന്തം ഒഴിവായി

Keywords :  Kasaragod, Kerala, Waste, Fire, Fire force, Natives,  Kelugudde. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia