city-gold-ad-for-blogger

കാസര്‍കോട്ട് മഡ്ക്കയും ചൂതാട്ടവും വ്യാപകമായി

കാസര്‍കോട്ട് മഡ്ക്കയും ചൂതാട്ടവും വ്യാപകമായി
കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ മഡ്ക്കയും, പണം വെച്ചുള്ള ചീട്ടുകളിയും, ഒറ്റ നമ്പര്‍ ലോട്ടറിയടക്കമുള്ള ചൂതാട്ടവും വ്യാപകമായി. നഗരപരിധിയിലാകെ നൂറുകണക്കിന് മഡ്ക്ക ഏജന്റുമാരാണ് രാപകലന്യെ പ്രവര്‍ത്തിക്കുന്നത്. കറന്തക്കാടിന് സമീപം അശ്വനി നഗറില്‍ ബ്ലോക്ക് ഓഫീസ് റോഡിലെ സ്വകാര്യ കെട്ടിടത്തില്‍ ലക്ഷങ്ങള്‍ മറിയുന്ന ചൂതാട്ടമാണ് നടക്കുന്നത്. ചൂതാട്ടത്തിന് പുറമെ അനധികൃത മദ്യ വില്‍പ്പനയും സ്ഥലത്തുണ്ട്.

കുമ്പളയും, തളങ്കരയും കേന്ദ്രമാക്കിയാണ് മഡ്ക്ക റാക്കറ്റ് പ്രവര്‍ത്തിക്കുന്നത്. ഈ രണ്ട് കേന്ദ്രങ്ങളിലും ദിനംപ്രതി രണ്ടിലേറെ കൡളുണ്ട്. മഡക്കയിലും ലക്ഷങ്ങളാണ് മറിയുന്നത്. ചൂതാട്ടക്കാരുടെ വിഹിതം കൃത്യമായി കാസര്‍കോട് സബ് ഡിവിഷനിലെ മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളിലും എത്തുന്നതുമൂലമാണ് നഗരത്തില്‍ പണം വെച്ചുള്ള ചൂതാട്ടം ശക്തമായത്. ദിവസക്കൂലിക്ക് പണിയെടുക്കുന്ന നിരവധി പേരുടെ പോക്കറ്റ് കാലിയാക്കുന്ന വിപത്തിനെതിരെ സന്നദ്ധ സംഘടനകളും പ്രതികരിക്കുന്നില്ല.

അന്യ സംസ്ഥാന തൊഴിലാളികള്‍ കാസര്‍കോട്ട് കൂട്ടമായി എത്തിയതോടെ അവരും ചൂതാട്ടക്കാരുടെ വലയില്‍ ചെന്നുചാടുകയാണ്. പുതിയ ബസ് സ്റ്റാന്‍ഡില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ രാവിലെ പണിക്ക് പുറപ്പെടും മുമ്പ് ഇവരെ പിഴിഞ്ഞൂറ്റുന്ന മഡ്ക്ക ഏജന്റുമാരുമുണ്ട്. തൊഴിലാളി സ്ത്രീകളെയും ഇവര്‍ വെറുതെ വിടുന്നില്ല. അതിനിടെ വെളളിയാഴ്ച പണം വെച്ച് ചീട്ടു കളിച്ചതിന് രാംദാസ് നഗറിലെ രമേശ്(39), അടുക്കത്ത് ബയലിലെ നാരായണന്‍(32) എന്നിവരെ പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ച് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 310 രൂപ പിടിച്ചെടുത്തു.

കസബ കടപ്പുറത്ത് ലൈറ്റ് ഹൗസിന് സമീപം പണം വെച്ച് ചീട്ടുകളിച്ച ആറുപേരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു. ധനരാജ്(37), പൊക്കന്‍(51), നാരായണന്‍(41), മണി(48), മുരുകന്‍(41), ഗംഗാധരന്‍(36) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 9,340 രൂപ പിടിച്ചെടുത്തു.

Keywords: Gambling raises, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia