city-gold-ad-for-blogger

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ റോഡ് സുരക്ഷ സന്ദേശ യാത്ര 18 ന് തുടങ്ങും

കാസര്‍കോട്: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മോട്ടോര്‍ വാഹന വകുപ്പിന് വേണ്ടി കാസര്‍കോട് ഫാമിലി വെല്‍ഫെയര്‍ സൊസൈറ്റി റോഡ് സുരക്ഷ സന്ദേശ യാത്ര സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 18 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍ കുമാര്‍ സന്ദേശ യാത്രയുടെ ഫഌഗ് ഓഫ് നിര്‍വഹിക്കും.

രാവിലെ ഫോട്ടോ പ്രദര്‍ശന സ്റ്റാള്‍ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും. 14 ജില്ലാ ആസ്ഥാനങ്ങളിലും ഫോട്ടോ പ്രദര്‍ശനവും ഫിലിം പ്രദര്‍ശനവും നടത്തും. രണ്ട് വാഹനങ്ങളിലായി പത്തു പേരടങ്ങുന്ന സംഘമാണ് തിരുവനന്തപുരം വരെ സന്ദേശ യാത്ര നടത്തുക. മെയ് രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കും. വിവിധ വാഹനാപകടങ്ങളുടെ 500 ഓളം ഫോ്‌ട്ടോകാളാണ് പ്രദര്‍ശനത്തില്‍ ഉള്‍പെടുത്തിയിട്ടുള്ളത്.

വാര്‍ത്താസമ്മേളനത്തില്‍ മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ പി. രാജേഷ്, ഫാമിലി വെല്‍ഫയര്‍ സൊസൈറ്റി ചെയര്‍മാന്‍ ഇ. അബ്ദുല്ലക്കുഞ്ഞി, അസിസ്റ്റന്‍ഡ് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ സുനീഷ് പുതിയ വീട്ടില്‍, ഫാമിലി വെല്‍ഫയര്‍ സൊസൈറ്റി വെല്‍ഫയര്‍ ഡയറക്ടര്‍ മുഹമ്മദ് സയ്യിദ് കീഴൂര്‍, മെമ്പര്‍ ശശിധരന്‍ എതിര്‍ത്തോട്, ശിവശങ്കര്‍ എന്നിവര്‍ സംബന്ധിച്ചു.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ റോഡ് സുരക്ഷ സന്ദേശ യാത്ര 18 ന് തുടങ്ങും

Keywords:  Press Meet, Road, Thiruvananthapuram, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia