city-gold-ad-for-blogger

കാസര്‍കോട് മഹോത്സവ്: വിളംബര ഘോഷയാത്ര നഗരത്തിന് പുളകമായി

കാസര്‍കോട് മഹോത്സവ്: വിളംബര ഘോഷയാത്ര നഗരത്തിന് പുളകമായി
കാസര്‍കോട് മഹോത്സവത്തിന്റെ മുന്നോടിയായി കാസര്‍കോട് നഗരത്തില്‍ നടത്തിയ വിളംബര ഘോഷയാത്ര

കാസര്‍കോട്: ശനിയാഴ്ച ആരംഭിക്കുന്ന കാസര്‍കോട് മഹോത്സവിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് കാസര്‍കോട് നഗരത്തില്‍ നടത്തിയ വിളംബര ഘോഷയാത്ര നഗരത്തെ പുളകമണിയിച്ചു. പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ച ഘോഷയാത്രയില്‍ പ്രമുഖരടക്കം നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു.

ചെണ്ടമേളം, കളരിപ്പയറ്റ്, റോളര്‍ സ്‌കേറ്റിംഗ്, പുലിവേഷങ്ങള്‍, മുത്തുക്കുടകള്‍ തുടങ്ങിയവ ഘോഷയാത്രക്ക് പൊലിമ പകര്‍ന്നു. ജില്ലാ കലക്ടര്‍ പി.എസ്‌. മുഹമ്മദ് സഗീര്‍, ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന്‍, നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, എ.ഡി.എം. എച്ച്. ദിനേശന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി. മൂസാ ബി. ചെര്‍ക്കള, നഗരസഭാ കൗണ്‍സിലര്‍മാരായ അര്‍ജുനന്‍ തായലങ്ങാടി, ജി. നാരായണന്‍, സിറ്റി ഗോള്‍ഡ് ഉടമ കരീം കോളിയാട്, വ്യാപാരി പ്രമുഖര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഘോഷയാത്രയില്‍ അണിനിരന്നു. ശനിയാഴ്ച മുതല്‍ ജനുവരി അഞ്ച് വരെ വിദ്യാനഗറിലെ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് കാസര്‍കോട് മഹോത്സവ് നടക്കുന്നത്.

കാസര്‍കോട് മഹോത്സവ്: വിളംബര ഘോഷയാത്ര നഗരത്തിന് പുളകമായി

കാസര്‍കോട് മഹോത്സവ്: വിളംബര ഘോഷയാത്ര നഗരത്തിന് പുളകമായി




കാസര്‍കോട് മഹോത്സവ്: വിളംബര ഘോഷയാത്ര നഗരത്തിന് പുളകമായി

Keywords : Kasaragod, Kasaragod-Maholsavam, Municipal Stadium, District Collector, P.S. Mohammed Sageer, Bus Stand, Malayalam News, Kerala. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia