city-gold-ad-for-blogger

കാസര്‍കോട് കരിന്തളത്ത് യോഗ നാച്യുറോപ്പതി റിസര്‍ച്ച് സെന്റര്‍ ആറ് മാസത്തിനകം നിര്‍മ്മാണം ആരംഭിക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിക്ക് കേന്ദ്ര ആയുഷ് സഹമന്ത്രിയുടെ ഉറപ്പ്

കാസര്‍കോട്:(www.kasargodvartha.com 12/03/2020) ജില്ലയിലെ കരിന്തളം വില്ലേജില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച യോഗ നാച്യുറോപ്പതി റിസര്‍ച്ച് സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആറ് മാസത്തിനകം ആരംഭിക്കുമെന്ന് കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപത് യശോ നായ്ക് കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന് ഉറപ്പു നല്‍കി. ഈ വര്‍ഷത്തെ ബജറ്റില്‍ നിന്ന് ധന വിഹിതം ലഭിച്ചാലുടന്‍ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കും. രണ്ട് വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗവേഷണ കേന്ദ്രം പ്രവര്‍ത്തനസജ്ജമാകുമെന്നും മന്ത്രി എം പിയോട് വ്യക്തമാക്കി.

കാസര്‍കോട് കരിന്തളത്ത് യോഗ നാച്യുറോപ്പതി റിസര്‍ച്ച് സെന്റര്‍ ആറ് മാസത്തിനകം നിര്‍മ്മാണം ആരംഭിക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിക്ക് കേന്ദ്ര ആയുഷ് സഹമന്ത്രിയുടെ ഉറപ്പ്


കരിന്തളം വില്ലേജില്‍ ഇതിനായി പതിനഞ്ച് ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കിയിട്ടുണ്ട്. 2019 ഫെബ്രുവരി മൂന്നാം തീയ്യതി തറക്കല്ലിട്ട ഗവേഷണ കേന്ദ്രത്തിന് 90 കോടി രൂപ നീക്കി വെച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷവും യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനവും ആരംഭിക്കാത്ത സാഹചര്യത്തിലാണ് എം പി മന്ത്രിയെ നേരില്‍ കണ്ട് ഈ ഉറപ്പ് നേടിയത്.
Keywords: News, Kasaragod, Kerala, Rajmohan Unnithan,Naturopathy research center construction will be start with in 6 months

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia