city-gold-ad-for-blogger

കാസര്‍കോടിനാവശ്യം പാലിയേറ്റീവ് ആശുപത്രി -പ്രൊഫ. എം എ റഹ് മാന്‍

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 09/02/2017) കാസര്‍കോടിന് അനുവദിച്ച മെഡിക്കല്‍ കോളജിനോടൊപ്പം തന്നെ പാലിയേറ്റിവ് ആശുപത്രിയും ആരംഭിക്കണമെന്ന് എഴുത്തുകാരനും ഓടക്കുഴല്‍ അവാര്‍ഡ് ജേതാവുമായ എം എ റഹ് മാന്‍ ആവശ്യപ്പെട്ടു.

മെഡിക്കല്‍ കോളേജ് കാസര്‍കോടിന് അത്യാവശ്യമാണ്. എന്‍ഡോസള്‍ഫാന്‍ മേഖലയിലെ ദുരിതബാധിതര്‍ക്ക് ആശ്വാസമാകുന്ന രീതിയിലുള്ള പാലിയേറ്റീവ് ആശുപത്രിയുടെ പ്രവര്‍ത്തനം വേഗത്തിലാക്കണമെന്നും എം എ റഹ് മാന്‍ വ്യക്തമാക്കി.

സഹജീവികള്‍ക്ക് വേണ്ടി സത്യസന്ധമായി പോരാടുകയും അവര്‍ക്ക് പല രീതിയിലുള്ള സഹായം എത്തിക്കാനും നേതൃത്വം കൊടുത്തതിന്റെ പേരില്‍ പല പീഢനങ്ങളും ഏല്‍ക്കേണ്ടി വന്നു. സുപ്രിം കോടതി വിധി വന്നതോടെ എതിര്‍ത്തവരും പരിഹസിച്ചവരും മാപ്പ് പറയുകയും നിങ്ങള്‍ പറഞ്ഞതാണ് ശരിയെന്ന് പറഞ്ഞ് അഭിനന്ദിക്കുകയും ചെയ്തതായി റഹ് മാന്‍ പറഞ്ഞു. മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ സി.എച്ച് വായനശാലയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു എം എ റഹ് മാന്‍.

കാസര്‍കോടിനാവശ്യം പാലിയേറ്റീവ് ആശുപത്രി -പ്രൊഫ. എം എ റഹ് മാന്‍

പി എം മുനീര്‍ ഹാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീല്‍ ഉല്‍ഘാടനം ചെയ്തു. പ്രൊഫസര്‍ സി എച്ച് അഹമ്മദ് ഹുസൈന്‍ എം എ റഹിമാന് ഷാള്‍ അണിയിച്ചു. എ എ ജലീല്‍ ഉപഹാരം നല്‍കി. റോട്ടറി ക്ലബ്ബ് പുരസ്‌ക്കാര ജേതാവ് മാഹിന്‍ കുന്നിലിന് വായനശാലയുടെ ഉപഹാരം എം എ റഹ് മാന്‍ സമ്മാനിച്ചു.

സാഹിത്യ വേദി സെക്രട്ടറി അഷ്‌റഫലി ചേരങ്കൈ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍, കെ സി ഇര്‍ഷാദ് (ലയണ്‍സ് ക്ലബ്ബ്), മുജീബ് അഹമ്മദ്, പ്രസാദ് (ജെ സി ഐ) എം ടി ദിനേശ് (റോട്ടറി ക്ലബ്ബ്), മുജീബ് കളനാട്,

ഡോ. അബ്ദു സത്താര്‍, എസ് പി സലാഹുദീന്‍, എരിയാല്‍ മുഹമ്മദ് കുഞ്ഞി, ബി പി സുബൈര്‍, സി പി അബ്ദുല്ല, കെ ബി ഇബ്രാഹിം ഹാജി, ജലാല്‍ വലിയ വളപ്പ്, കാദര്‍ മൂല, എ ആര്‍ ഷാഫി, സീതു കസബ്, ലത്തീഫ് കുന്നില്‍, മൊയ്തീന്‍ കല്ലങ്കൈ, ബി എം എ കാദര്‍, എം എ നജീബ്, പി എം മൊയ്തീന്‍, ഷാഫി, കെ ബി അഷ്‌റഫ്, പി എം ഗഫൂര്‍ ഹാജി, അന്‍സാഫ്, മുഹമ്മദ് പള്ളത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇര്‍ഫാന്‍ കുന്നില്‍ സ്വാഗതവും മാഹിന്‍ കുന്നില്‍ നന്ദിയും പറഞ്ഞു.

Keywords: Mogral Puthur, Kasaragod, Hospital, Medical College, Award, Endosulfan, Inauguration, M.A Rahman, Supreme Court, Health, M.A Rahmal felicitated.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia