city-gold-ad-for-blogger

കാളാഞ്ചി കൂടുകൃഷി വിളവെടുപ്പ് മേള ജൂലൈ 19ന്

കാളാഞ്ചി കൂടുകൃഷി വിളവെടുപ്പ് മേള ജൂലൈ 19ന്
ചെറുവത്തൂര്‍: ചെറുവത്തൂര്‍ പഞ്ചായത്തിലെ മടക്കര ഫിഷിംഗ് ഹാര്‍ബര്‍ പരിസരത്തുള്ള കാവുംചിറ ഓരുജലാശയത്തില്‍ കൂടുകളില്‍ വളര്‍ത്തിയ കാളാഞ്ചി കൃഷി വിളവെടുപ്പ് ജൂലൈ 19ന് രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും. മത്സ്യഫെഡ് ഭരണ സമിതി അംഗം ഉമ്മര്‍ ഒട്ടുമ്മല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. വിളവെടുത്ത മത്സ്യങ്ങളുടെ ആദ്യവില്പന പഞ്ചായത്ത് പ്രസിഡണ്ട് സി.കാര്‍ത്ത്യായനി നിര്‍വ്വഹിക്കും. മത്സ്യഫെഡിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ മത്സ്യഫെഡ് മാനേജര്‍ കെ.വനജ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജില്ലയിലെ വലിയപറമ്പ, ചെറുവത്തൂര്‍ പ്രദേശങ്ങളിലെ ഓരു ജലാശയങ്ങളില്‍ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരമാണ് കളാഞ്ചി മത്സ്യകൃഷി നടത്തുന്നത്. ജില്ലയിലെ തിരഞ്ഞെടുത്ത നാല് പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിലെ ഏഴ് പുരുഷ സ്വയം സഹായ ഗ്രൂപ്പുകള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. മടക്കര കാരിയില്‍ പുഴ, കാവുംചിറ, വലിപയപറമ്പ എന്നിവിടങ്ങളിലെ ഓരു ജലാശയങ്ങളില്‍ നാല് ച.മീ. വിസ്തൃതിയിലാണ് മത്സ്യ കൃഷി. നൈലോണ്‍ നെറ്റ് കൊണ്ട്പ്രത്യേകം തയ്യാറാക്കിയ കൂടുകളില്‍ 15 സെ.മീ നീളമുള്ള കളാഞ്ചി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ശാസ്ത്രീയമായി പരിപാലിച്ച് 6 മാസം കൊണ്ട് 500 ഗ്രാം മുതല്‍ 1 കിലോ വരെ വളര്‍ച്ച കൈവരിക്കുന്നതിന് സാധിച്ചിട്ടുണ്ട്. കളാഞ്ചി മത്സ്യത്തെ കൂടുകളില്‍ വളര്‍ത്തിയെടുക്കുന്ന പുതിയ സാങ്കേതിക വിദ്യ വിജയകരമായി നടപ്പിലാക്കിയതുവഴി ജില്ലയിലെ 70 മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞു. കൂടാതെ മത്സ്യോല്പാദന വര്‍ദ്ധനവിനുള്ള വലിയ സാദ്ധ്യതകള്‍ക്ക് വഴി തുറക്കുകയാണ്.

Keywords: Kalanji Fish, Cheruvathur, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia