city-gold-ad-for-blogger

കാറഡുക്ക ബ്ലോക്കില്‍ പദ്ധതി ക്രോഡീകരിച്ചു

കാറഡുക്ക ബ്ലോക്കില്‍ പദ്ധതി ക്രോഡീകരിച്ചു
കാറഡ്ക്ക ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ പ്രസിഡണ്ട് ബി.എം.പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു. 
കാറഡുക്ക: കാറഡുക്ക ബ്ലോക്ക് വികസന സെമിനാറില്‍ പദ്ധതി ക്രോഡീകരണം നടന്നു. ജില്ലയുടെ വികസന പ്രശ്‌നങ്ങള്‍ പഠിക്കാനെത്തുന്ന മുന്‍ ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയത്. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ പ്രസിഡണ്ട് വി.എം.പ്രദീപ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.കുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.കുഞ്ഞമ്പുനായര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ എ.കെ.കുശല, വി.ഭവാനി, സുജാത തന്ത്രി, എം.അബൂബക്കര്‍, വൈസ് പ്രസിഡണ്ടുമാരായ എം.അനന്തന്‍, സുഭദ്രാമോഹന്‍, എ.ചന്ദ്രശേഖരന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഓമനാ രാമചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.കുഞ്ഞമ്പുനായര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.ടി.ഉഷ, സെക്രട്ടി ഒ.ജി.ബാബു എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ജയ വിഷായാവതരണം നടത്തി. പഞ്ചായത്ത് തലത്തില്‍ ഗ്രൂപ്പ്തല ചര്‍ച്ച നടത്തി നിര്‍ദ്ദേശങ്ങളും പൊതു അവതരണവും ക്രോഡീകരണവും നടന്നു.

Keywords: Karadukka, Seminar, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia