city-gold-ad-for-blogger

കളനാട് പി എച്ച് സിയില്‍ ചികിത്സാ സൗകര്യം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നിവേദനം; അടിയന്തിര നടപടി കൈകൊള്ളാന്‍ വകുപ്പ് മേധാവിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

കളനാട്: (www.kasargodvartha.com 16.05.2017) തീരദേശ മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ ആശ്രയമായ കളനാട് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ചികിത്സാ സൗകര്യം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയ വികസന സമിതി മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി, റവന്യൂ മന്ത്രി, ഉദുമ എം എല്‍ എ എന്നിവര്‍ക്ക് നിവേദനം നല്‍കി

കുത്തിവെയ്പ്പ് എടുക്കാന്‍ സ്ഥിരമായി ഒരു നേഴ്‌സിനെയും ലാബും, ടെക്‌നീഷ്യനെയും നിയമിക്കുന്നതോടൊപ്പം സ്ത്രീരോഗ ചികിത്സയ്ക്ക് ഒരു ഗൈനക്കോളജിസ്റ്റിനെയും നിയമിക്കാന്‍ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് കളനാട് പി എച്ച് സി ജനകീയ വികസന സമിതി കണ്‍വീനര്‍ നിയാസ് കുന്നരിയത്ത് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

കളനാട് പി എച്ച് സിയില്‍ ചികിത്സാ സൗകര്യം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നിവേദനം; അടിയന്തിര നടപടി കൈകൊള്ളാന്‍ വകുപ്പ് മേധാവിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡില്‍ കുന്നരിയത്ത് റെയില്‍വെ തുരങ്കത്തിന് മീതെയാണ് കളനാട് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ സ്ഥിതി ചെയ്യുന്നത്. തീര പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന കളനാട് പി എച്ച് സി മത്സ്യത്തൊഴിലാളികള്‍ക്കും മറ്റ് നിര്‍ധന ജനവിഭാഗങ്ങള്‍ക്കുമുള്ള ഏക ആശ്രയമാണ്. സ്ഥിരമായി ഇവിടെ ഡോക്ടര്‍മാര്‍ ഉണ്ടാകാറില്ല. ഇത് രോഗികളെ ഏറെ വലയ്ക്കുന്നു.

വിഷയത്തില്‍ അടിയന്തിര നടപടി കൈകൊള്ളാന്‍ വകുപ്പ് മേധാവിക്ക് പരാതി കൈമാറിയിതായി മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കി.
കളനാട് പി എച്ച് സിയില്‍ ചികിത്സാ സൗകര്യം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നിവേദനം; അടിയന്തിര നടപടി കൈകൊള്ളാന്‍ വകുപ്പ് മേധാവിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നി ങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kalanad, Kasaragod, News, PHC, Health Project, Pinarayi Vijayan, MLA, Health-Minister, Petition, Coastal Fish Workers.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia