city-gold-ad-for-blogger

കന്യപ്പാടിയില്‍ ആഹ്ലാദപ്രകടനത്തിനിടെ സംഘര്‍ഷം; പൊലീസ് ലാത്തിവീശി

ബദിയടുക്ക: (www.kasargodvartha.com 27.05.2014) നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരമേറ്റതില്‍ ആഹ്ലാദിച്ച് കന്യപ്പാടിയില്‍ നടത്തിയ പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ബദിയടുക്ക, മുണ്ട്യത്തടുക്ക, നീര്‍ച്ചാല്‍ എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ച പ്രകടനം കന്യപ്പാടിയില്‍ രാത്രി ഏഴ് മണിയോടെ സംഗമിച്ചപ്പോഴാണ് പ്രശ്‌നമുണ്ടായത്.

പ്രകടനത്തില്‍ പങ്കെടുത്തവരില്‍  ചിലര്‍ സമീപത്തെ കടകളില്‍ നിന്ന് സോഡക്കുപ്പികളെടുത്ത് മേല്‍പ്പോട്ട് എറിഞ്ഞ് കളിക്കുകയായിരുന്നു. ഇത് പോലീസ് തടഞ്ഞു. അതിനിടെ പൊലിസിന് നേരെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് കല്ലേറുണ്ടായി. വിവരമറിഞ്ഞ് ടൗണ്‍ സി.ഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസുകാരെത്തി ആള്‍കൂട്ടത്തെ ലാത്തിവീശി ഓടിക്കുകയായിരുന്നു.

പിരിഞ്ഞുപോയ ആള്‍കൂട്ടം രാത്രി എട്ടരമണിയോടെ നീര്‍ച്ചാലില്‍ സംഗമിച്ചു. അവിടേയും സംഘര്‍ഷമുണ്ടായി. പോലീസിന്റെ തന്ത്ര പരമായ ഇടപെടലാണ്  അക്രമം പടരുന്നത് തടഞ്ഞത്.


കന്യപ്പാടിയില്‍ ആഹ്ലാദപ്രകടനത്തിനിടെ സംഘര്‍ഷം; പൊലീസ് ലാത്തിവീശി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
രണ്ട് മുഖവുമായി ജനിച്ച അപൂര്‍വ പെണ്‍കുഞ്ഞ് 19 ദിവസത്തിന് ശേഷം മരിച്ചു
Keywords:  Badiyadukka, Kasaragod, Police, Stick, Soda Bottle, Narendra Modi, Town C.I, Lathi, BJP.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia