city-gold-ad-for-blogger

കഞ്ചാവ് വില്‍പ്പനയെ ചോദ്യം ചെയ്ത യുവാക്കളെ അഞ്ചംഗ സംഘം അക്രമിച്ചതായി പരാതി

ആലംപാടി: (www.kasargodvartha.com 11/02/2015) കഞ്ചാവ് വില്‍പനയെ ചോദ്യം ചെയ്ത യുവാക്കളെ ഒരു സംഘം അക്രമിച്ചതായി പരാതി. ആലംപാടി അക്കരപ്പള്ളത്തെ മാഹിന്‍ (29), ഹക്കീം (27) എന്നിവരെയാണ് ആക്രമിച്ചത്.

കണ്ണിനും തലയ്ക്കും കല്ലുകൊണ്ട് കുത്തി പരിക്കേറ്റ ഇരുവരെയും കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ പാടിയിലാണ് സംഭവം. ബൈക്ക് കഴുകാന്‍ ചാലിലെത്തിയപ്പോഴാണ് അഞ്ചംഗ സംഘം ആക്രമിച്ചത്.

ഇതിനിടയില്‍ മാഹിന്റെ കൈവശമുണ്ടായിരുന്ന 2500 രൂപയും എ.ടി.എം കാര്‍ഡും അടങ്ങിയ പേഴ്‌സും നഷ്ടപ്പെട്ടതായി ഇവര്‍ പരാതിപ്പെട്ടു. കഴിഞ്ഞ ദിവസം ആലംപാടിയിലെ ഒരു സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വിതരണം ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത വിരോധമാണ് സംഭവത്തിന് കാരണമെന്നും ഇരുവരും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കഞ്ചാവ് വില്‍പ്പനയെ ചോദ്യം ചെയ്ത യുവാക്കളെ അഞ്ചംഗ സംഘം അക്രമിച്ചതായി പരാതി

Keywords : Alampady, Assault, Youth, Kasaragod, Kerala, Injured, Hospital, Treatment, Pady. 

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia