city-gold-ad-for-blogger

ഓണ്‍ലൈന്‍ ഖുര്‍ആന്‍ പരീക്ഷ: ജേതാക്കളെ പ്രഖ്യാപിച്ചു

ഓണ്‍ലൈന്‍ ഖുര്‍ആന്‍ പരീക്ഷ: ജേതാക്കളെ പ്രഖ്യാപിച്ചു
P.V.Uwais
ഓണ്‍ലൈന്‍ ഖുര്‍ആന്‍ പരീക്ഷ: ജേതാക്കളെ പ്രഖ്യാപിച്ചു
Sainul Abidheen
പുത്തിഗെ: മുഹിമ്മാത്ത് ഇരുപതാം വാര്‍ഷികസമ്മേളന ഭാഗമായി മുഹിമ്മാത്ത് ഓണ്‍ലൈനും ഖുര്‍ആന്‍ റിസര്‍ച്ച് സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷാ വിജയികളെ പ്രഖ്യാപിച്ചു.

വിവിധ രാജ്യങ്ങളില്‍ നിന്നായി ആയിരത്തോളം പേര്‍ മത്സരത്തില്‍ പങ്കെടുത്തു. 90 ശതമാനം മാര്‍ക്ക് നേടിയ 23 മത്സരാര്‍ഥികളാണ് മുഹിമ്മാത്ത് ഡോട്ട് കോം തയ്യാറാക്കിയ പ്രത്യേക ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറില്‍ ഫൈനല്‍ റൗണ്ടില്‍ മാറ്റുരച്ചത്. വിജയികളുടെ പേര്, രജിസ്റ്റര്‍ നമ്പര്‍, റാങ്ക് എന്നിവ ചുവടെ:
സൈനുല്‍ ആബിദീന്‍ മസ്‌ക്കറ്റ് 32828 (ഒന്നാം റാങ്ക്), പി.വി. ഉവൈസ് തൃശൂര്‍ മര്‍കസ് ശരീഅത്ത് കോളജ് 8176 (രണ്ടാം റാങ്ക്), റഹ്മത്തുല്ലാഹ് ചട്ടഞ്ചാല്‍ 80294 (മൂന്നാം റാങ്ക്).

ഓണ്‍ലൈന്‍ ഖുര്‍ആന്‍ പരീക്ഷ: ജേതാക്കളെ പ്രഖ്യാപിച്ചു
Rahmathullah
അബ്ദുല്‍ ഖാദിര്‍ (സൗദി) 76603, മുഹമ്മദ് ഹനീഫ് ഉള്ളാള്‍ (57654), ഇസ്മാഈല്‍ ജിദ്ദ (19798), മുഹമ്മദ് ഗഫൂര്‍ ആലപ്പുഴ (30773), ആഇശത്ത് സാജിദ പടഌ(88092), സിനാന്‍ മാവൂര്‍ കോടമ്പുഴ ദഅ്‌വ കോളജ് (10475), അബ്ബാസ് മിസ്ബാഹി ദുബായ് (89368), ഹസന്‍ കക്കിഞ്ചെ മുഹിമ്മാത്ത് (96812), കെ.കെ. ഇര്‍ഷാദ് കോടമ്പുഴ ദഅ്‌വ കോളജ് (74686), ഹാഫിസ് മിഖ്ദാദ് മുഹിമ്മാത്ത് (15559) തുടങ്ങിയവര്‍ പ്രോത്സാഹന സമ്മാനത്തിനര്‍ഹരായി.

എസ്.എസ്.എഫ് . അബൂദാബി കമ്മിറ്റി, ഹാഷിം കാഞ്ഞങ്ങാട്, ഇഹ്‌യാഹുസ്സുന്ന സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, സിസ്റ്റംസ് കാസര്‍കോട് എന്നിവരാണ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത്. മുന്‍ കേന്ദ്രമന്ത്രി സി. എം. ഇബ്രാഹിം സാഹിബ് വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും അവാര്‍ഡുകളും വിതരണം ചെയ്തു.

Keywords: Online, Quran, Examination, Winners, Announce, Muhimmath, Puthige, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia