city-gold-ad-for-blogger

ഒഴിവുകള്‍

ഒഴിവുകള്‍
ഹോമിയോ മെഡിക്കലാഫിസറെ നിയമിക്കുന്നു

ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ മൊബൈല്‍ ക്ലിനിക്കിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഹോമിയോ മെഡിക്കലാഫീസറെ നിയമിക്കുന്നു. ബിഎച്ച്എംഎസ് ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 20ന് ഉച്ചക്ക് 2.30ന് കാഞ്ഞങ്ങാടുള്ള ജില്ലാ ഹോമിയോ മെഡിക്കലാഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം. ഉദ്യോഗര്‍ത്ഥികള്‍ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകേണ്ടതാണ്.

കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു

ദേലംപാടി ഗ്രാമപഞ്ചായത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധുപ്പെട്ട് ഒഴിവുള്ള ഓവര്‍സീയര്‍, അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ എന്നീ തസ്തികകളിലേക്കും പഞ്ചായത്ത് ഓഫീസിലേക്ക് ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്കും കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത ഓവര്‍സീയര്‍: ഡിഗ്രി/ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്, അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍: ബി.കോം വിത്ത് പി.ജി.ഡി.സി.എ, ടെക്‌നിക്കല്‍ അസിസ്റ്റന്റ്: ത്രിവത്സര കമ്പ്യൂട്ടര്‍ ഡിപ്ലോമ/അംഗീകൃത പി.ജി.ഡി.സി.എ (3 സെമസ്റ്റര്‍)/ബി.സി.എ/ഡി.ഒ.ഇ.സി.സിയുടെ എ അല്ലെങ്കില്‍ ബി ലെവല്‍ സര്‍ട്ടിഫിക്കറ്റ്/ബി.ടെക്/ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്‌ട്രോണിക്‌സ് ഡാറ്റാ എന്‍ട്രി പ്രോസസിംഗിലോ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സിലോ ഉള്ള ബിരുദം. അപേക്ഷകള്‍ ജൂലൈ 21നകം ദേലംപാടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം.

കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ഒഴിവ്

ജില്ലയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലേക്ക് 6000 രൂപ മാസ വേതനത്തില്‍ താല്‍ക്കാലികമായി കമ്പ്യൂട്ടര്‍ ഓപ്പറേറ്ററെ തിരഞ്ഞെടുക്കുന്നു. യോഗ്യത: പ്ലസ്ടു പാസും കമ്പ്യൂട്ടര്‍ പരിചയവും ഉണ്ടായിരിക്കണം. ജോലി സമയം: രാവിലെ 8.30 മുതല്‍ 6.30 വരെ വയസ്സ് 40 വരെ. താല്പര്യമുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 20ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും ഹോസ്ദുര്‍ഗ്ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 21ന് ഉച്ചയ്ക്ക് 2 മണിക്കും ഹാജരാകേണ്ടതാണ്.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്

മധൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ ജൂലൈ 25ന് 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായി 
ബന്ധപ്പെടണം.

Keywords : Job vacancy Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia