city-gold-ad-for-blogger

എസ്.കെ.എസ്.എസ്.എഫ്. റംസാന്‍ കാമ്പയിന്‍ വിപുലമായ പരിപാടികള്‍

എസ്.കെ.എസ്.എസ്.എഫ്. റംസാന്‍ കാമ്പയിന്‍ വിപുലമായ പരിപാടികള്‍
കാസര്‍കോട്: റമളാന്‍ വിശുദ്ധിക്ക് വിജയത്തിന് എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ റംസാന്‍ കാമ്പയിന്റെ ഭാഗമായി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. കാമ്പയിന്റെ ജില്ലാതല ഉല്‍ഘാടനം ജൂലൈ 20 ന് വൈകുന്നേരം 4 മണിക്ക് പള്ളങ്കോട്ട് വെച്ച് നടക്കും.

ശാഖാതലങ്ങളില്‍ ക്വിസ്, ഖുര്‍ആന്‍ പാരായണ മത്സരം,സ്‌നേഹസംഗമം, ഇഫ്ത്താര്‍ മീറ്റ്, എന്നിവയും ആതുരസേവന പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള സഹചാരി ഫണ്ട് ശേഖരണം ജൂലൈ 27 ന് വെള്ളിയാഴ്ച്ച മഹല്ല് തലത്തിലും നടക്കും. ക്ലസ്റ്റര്‍ തലത്തില്‍ ബദര്‍ അനുസ്മരണം, റിലീഫ് പ്രവര്‍ത്തനം മേഖലാ തലത്തില്‍ തസ്‌കിയത്ത് ക്യാമ്പ്, ആഗസ്റ്റ് 15 ന് ഫെയ്ത്ത് ഇന്ത്യ ഫെയ്ത്ത് ഫ്രീഡം സൗഹൃദസംഗമങ്ങള്‍, ശാഖാ-ക്ലസ്റ്റര്‍-മേഖലാ തലങ്ങളില്‍ വ്രതവും വിശ്വാസവും, കരുണയുടെ നോട്ടം, സ്‌നേഹ തീരം തേടി, പാശ്ചാതാപം -മനസ്സ് ഒരുങ്ങട്ടെ, പിശാച്-പ്രവേശനവഴികള്‍, സുക്ഷ്മതയുടെ അര്‍ഥതലങ്ങള്‍, സമാധാനത്തിന്റെ വീട്, നരകം-നിഷേധനത്തിന്റെ ഫലം, തുടങ്ങിയ എട്ട് വിഷയങ്ങളില്‍ പഠനക്ലാസ്സ് സംഘടിപ്പിക്കും.

ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 23,24,25 തിയതികളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെ കാസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപത്ത് വെച്ച് ഹാഫിള് ഇ.പി. അബൂബക്കര്‍ ഖാസിമിയുടെ റംസാന്‍ പ്രഭാഷണം സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ല പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. അബൂബക്കര്‍ സാലുദി നിസാമി, ഹാരിസ്ദാരിമി ബെദിര, ഹാഷിംദാരിമി ദേലമ്പാടി, മൊയ്തീന്‍ ചെര്‍ക്കള തുടങ്ങിയവര്‍ സംസാരിച്ചു.

Keywords:  SKSSF Ramzan Programme, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia