city-gold-ad-for-blogger

എസ്.എസ്.എഫ് കവാടം ക്യാമ്പ് നവസാരഥികളെ പ്രവര്‍ത്തന സജ്ജരാക്കി

കാസര്‍കോട്: (www.kasargodvartha.com 05/02/2015) എസ്.എസ്.എഫ് ജില്ലാകമ്മിറ്റി ഡിവിഷന്‍ ഭാരവാഹികള്‍ക്കായി സംഘടിപ്പിച്ച കവാടം ക്യാമ്പ് നവസാരഥികളെ പ്രവര്‍ത്തന സജ്ജരാക്കി. എസ്.എസ്.എഫ് നടപ്പിലാക്കിവരുന്ന വിദ്യാഭ്യാസ - കള്‍ച്ചറല്‍ ഗൈഡന്‍സ്, ക്യാമ്പസ്, ഹയര്‍സെക്കന്‍ഡറി അടക്കമുള്ള വ്യത്യസ്ത പദ്ധതികള്‍ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിന് ഡിവിഷന്‍ ഭാരവാഹികളെ സജ്ജരാക്കാനാണ് കവാടം ക്യാമ്പ് സംഘടിപ്പിച്ചത്.

തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ, കാസര്‍കോട്, ബദിയഡുക്ക, മഞ്ചേശ്വരം ഡിവിഷനുകളില്‍ നിന്നായി 60 ഭാരവാഹികള്‍ സംബന്ധിച്ചു. ക്യാമ്പ് ജില്ലാ പ്രസിഡണ്ട് അബ്ദുര്‍ റഹ്മാന്‍ സഖാഫി ചിപ്പാറിന്റെ അധ്യക്ഷതയില്‍ എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ക്ലാസുകള്‍ക്ക് സംസ്ഥാന മുന്‍ ക്യാമ്പസ് സെക്രട്ടറി എ.എ റഹീം മലപ്പുറം, സംസ്ഥാന അസോസിയേറ്റ് സെക്രട്ടറി സി.എന്‍ ജഅ്ഫര്‍, സംസ്ഥാന മുതഅല്ലിം സമിതി ചെയര്‍മാന്‍ അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന് നേതൃത്വം നല്‍കി.

മൂസ സഖാഫി കളത്തൂര്‍, മുഹമ്മദ്കുഞ്ഞി ഉളുവാര്‍, ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഉമര്‍ സഖാഫി പള്ളത്തൂര്‍, സിദ്ദീഖ് പൂത്തപ്പലം, അബ്ദുസ്സലാം സഖാഫി പാടലടുക്ക, ഫാറൂഖ് കുബണൂര്‍, ഷക്കീര്‍ എം.ടി.പി, ഷാനവാസ് മദനി സംബന്ധിച്ചു. ജില്ലാ സെക്രട്ടറി സ്വലാഹുദ്ദീന്‍ അയ്യൂബി സ്വാഗതവും സ്വാദിഖ് ആവള നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

എസ്.എസ്.എഫ് കവാടം ക്യാമ്പ് നവസാരഥികളെ പ്രവര്‍ത്തന സജ്ജരാക്കി
എസ്.എസ്.എഫ് കവാടം ക്യാമ്പ് നവസാരഥികളെ പ്രവര്‍ത്തന സജ്ജരാക്കി

Keywords : SSF, Kasaragod, Kerala, Programme, Camp, Inauguration. SSF Kavadam camp. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia