city-gold-ad-for-blogger

എന്‍ഡോസള്‍ഫാന്‍ സംഘാടക സമിതി 8ന് രുപീകരിക്കും

എന്‍ഡോസള്‍ഫാന്‍ സംഘാടക സമിതി 8ന് രുപീകരിക്കും
കാസര്‍കോട്: ഏപ്രില്‍ 20 മുതല്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ കാസര്‍കോട് കലക്ട്രേറ്റിനു മുമ്പില്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹസമരം വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിക്കാന്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി തീരുമാനിച്ചു.
ഏപ്രില്‍ എട്ടിന് രണ്ട് മണിക്ക് വിദ്യാനഗര്‍ ജാനറ്റ് അക്കാദമിയിലാണ് സംഘാടക സമിതി രുപീകരണയോഗം ചേരുന്നത്.
പി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ടി. വി രാജേന്ദ്രന്‍, കൃഷ്ണന്‍ തൈക്കടപ്പുറം, ശോഭന പോള്‍ ടി സാമുവല്‍, വിനയന്‍ വി.കെ, പ്രേമചന്ദ്രന്‍, ചോമ്പാല, എം.പി ഫിലിപ്പ്, ഖദീജ, പി. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും ശ്രീനാഥ് ചീമേനി നന്ദിയും പറഞ്ഞു.



Keywords: Kasaragod, Endosulfan 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia