city-gold-ad-for-blogger

എം.ഐ.സി സനദ് ദാന സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം

എം.ഐ.സി സനദ് ദാന സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം
കാസര്‍കോട് : മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് 19-ാം വാര്‍ഷിക സനദ്ദാന സമ്മേളനത്തിന് സി.എം. അബ്ദുല്ല മൗലവി നഗറില്‍ പ്രൗഢോജ്വല തുടക്കം. രാവിലെ സ്വാഗതസംഘം ചെയര്‍മാന്‍ മൊയ്തീന്‍ കുട്ടി ഹാജി ചട്ടഞ്ചാല്‍ പതാക ഉയര്‍ത്തിയതോടുകൂടിയാണ് സമ്മേളന പരിപാടിക്ക് തുടക്കംകുറിച്ചത്.

 ഖാസി ത്വാഖ അഹമ്മദ് മൗലവി, യു.എം. അബ്ദുല്‍ റഹ്മാന്‍ മൗലവി, എം.എ. ഖാസിം മുസ്ല്യാര്‍, കെ.കെ. അബ്ദുല്ല ഹാജി ഖത്തര്‍, പാദൂര്‍ കുഞ്ഞാമു ഹാജി, ഇബ്രാഹിം മുണ്ട്യത്തടുക്ക, ചെര്‍ക്കള അഹമ്മദ് മുസ്ല്യാര്‍, എം.പി. മുഹമ്മദ് ഫൈസി, ടി.ഡി. അബ്ദുല്‍ റഹ്മാന്‍ ഹാജി, ടി.ഡി. അഹമ്മദ് ഹാജി, എം.എസ്. തങ്ങള്‍ മദനി, ജലീല്‍ കടവത്ത്, സി.എച്ച്. അബ്ദുല്ലക്കുഞ്ഞി ഹാജി, ചെറുക്കോട് ഹാജി, സി.എന്‍. ഇബ്രാഹിം, ഷാഫി ഹാജി ബേക്കല്‍, ശംസുദ്ദീന്‍ ഫൈസി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, നിസാര്‍ കല്ലട്ര, ഇബ്രാഹിം കുണിയ, മല്ലം സുലൈമാന്‍ ഹാജി, മജീദ് ചെമ്പരിക്ക, പാക്യാര മുഹമ്മദ്കുഞ്ഞി ഹാജി, ശറഫുദ്ദീന്‍, റഫീഖ് അങ്കക്കളരി, മുഹമ്മദ് കുഞ്ഞി തുരുത്തി സംബന്ധിച്ചു.

 തുടര്‍ന്ന് നടന്ന സി.എം. ഉസ്താദ്, കോട്ട അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍, കല്ലട്ര അബ്ബാസ് ഹാജി, തെക്കില്‍ മൂസ ഹാജി, മാഹിന്‍ മുസ്ല്യാര്‍, പള്ളിപ്പുഴ അബ്ദുല്ല മൗലവി എന്നിവരുടെ മഖ്ബറാ സിയാറത്തിന് ഖാസി ഇ.കെ. മഹ്മൂദ് മുസ്ല്യാര്‍, എം.എസ്. തങ്ങള്‍ പൊവ്വല്‍, സി.എം. ഇബ്രാഹിം മുസ്ല്യാര്‍ കാഞ്ഞങ്ങാട്, സയ്യിദ് ഹാദി തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഉദ്ഘാടന സമ്മേളനം ഉദ്ഘാടന സമ്മേളനം വെള്ളിയാഴ്ച 3 മണിക്ക് എം.ഐ.സി. പ്രസിഡണ്ട് ത്വാഖ അഹമ്മദ് മൗലവി അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും.

Keywords:  MIC, Kasaragod, Meet

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia