city-gold-ad-for-blogger

ഉണ്ണിത്താന്‍ വരുന്നതും കാത്ത് ഉമ്മറത്തിരുന്ന് പര്‍വ്വതിയമ്മ; ഒടുവില്‍ അനുഗ്രഹം തേടി ഉണ്ണിത്താന്റെ കടന്നുവരവ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 26.03.2019) പ്രചരണ കേന്ദ്രങ്ങളില്‍ ഉണ്ണിത്താന് ലഭിക്കുന്നത് ഉജ്ജ്വല സ്വീകരണം. ഇ അഹമ്മദ് പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ സംഘടിപ്പിച്ച ഇ അഹമ്മദ് അനുസ്മരണത്തില്‍ പങ്കെടുത്തു കൊണ്ട് യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്റെ ചൊവ്വാഴ്ചത്തെ പര്യടനത്തിന് തുടക്കമായി. സ്ത്രീകളും കുട്ടികളും സ്ഥാനാര്‍ത്ഥിയുടെ കൂടെ സെല്‍ഫിയെടുക്കാന്‍ തിരക്ക് കൂട്ടിയത് കൗതുക കാഴ്ചയായി.
ഉണ്ണിത്താന്‍ വരുന്നതും കാത്ത് ഉമ്മറത്തിരുന്ന് പര്‍വ്വതിയമ്മ; ഒടുവില്‍ അനുഗ്രഹം തേടി ഉണ്ണിത്താന്റെ കടന്നുവരവ്

തുടര്‍ന്ന് നായന്മാര്‍മൂലയിലെ യു.ഡി.എഫ് തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുത്തു. പിന്നീട് കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്തു. അതിനു ശേഷം ചെമ്മനാട് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നടത്തി ചെമ്മനാട് ടൗണില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു. പിന്നീട് പൊയ്‌നാച്ചിയില്‍ സംഘടിപ്പിച്ച യു.ഡി.എഫ് ഉദുമ നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. കണ്‍വെന്‍ഷന്‍ നടന്ന ഓഡിറ്റോറിയത്തിനടുത്ത് പാര്‍വ്വതി നിലയത്തില്‍ താമസക്കുന്ന തൊണ്ണൂറ്റിയെട്ട് വയസ്സായ പാര്‍വതിയമ്മക്ക് രാജ് മോഹന്‍ ഉണ്ണിത്താനെ കാണണമെന്ന് യു.ഡി.എഫ് നേതാക്കളെ അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് നേരെ പാര്‍വ്വതിയമ്മയുടെ വീട്ടിലെത്തി താന്‍ വരുന്നതും കാത്ത് ഉമ്മറത്തിരുന്ന പര്‍വ്വതിയമ്മക്ക് രാജ് മോഹന്‍ ഉണ്ണിത്താന്‍ ഷാള്‍ അണിയിച്ച് അനുഗ്രഹം തേടി.
ഉണ്ണിത്താന്‍ വരുന്നതും കാത്ത് ഉമ്മറത്തിരുന്ന് പര്‍വ്വതിയമ്മ; ഒടുവില്‍ അനുഗ്രഹം തേടി ഉണ്ണിത്താന്റെ കടന്നുവരവ്

തുടര്‍ന്ന് പൊയ്‌നാച്ചി ടൗണില്‍ വ്യാപര സ്ഥാപനങ്ങളിലും ഓട്ടോറിക്ഷ തൊഴിലാളികളോടും വോട്ട് ചോദിച്ചു. യുഡിഎഫ് പ്രവര്‍ത്തകര്‍ ചുമരെഴുതുന്നതു കണ്ട് അവരുമായി കുശലം പറഞ്ഞ് മല്ലം ക്ഷേത്രം സന്ദര്‍ശിക്കാനായി യാത്രയായ്. തുടര്‍ന്ന് മാന്യയില്‍ മരണപ്പെട്ട യു ഡി എഫ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ച് കുടുംബാഗങ്ങളെ ആശ്വസിപ്പിച്ചു.
ഉണ്ണിത്താന്‍ വരുന്നതും കാത്ത് ഉമ്മറത്തിരുന്ന് പര്‍വ്വതിയമ്മ; ഒടുവില്‍ അനുഗ്രഹം തേടി ഉണ്ണിത്താന്റെ കടന്നുവരവ്

ബുധനാഴ്ച രാവിലെ ഏഴ് മണിക്ക് ചെറുപുഴ സെന്റ് മേരീസ് ഫൊറോന ദേവാലയം, സെന്റ് സെബാസ്റ്റ്യന്‍ കോണ്‍വെന്റ് കോലുവള്ളി, പുളിങ്ങോം പള്ളികള്‍ എന്നിവ ഉണ്ണിത്താന്‍ സന്ദര്‍ശിക്കും. 11.30 ചെറുപുഴ ടൗണ്‍, മൂന്നു മണിക്ക് ചെറുപുഴ യു ഡി എഫ് കണ്‍വെന്‍ഷന്‍, നാലു മണിക്ക് പെരിങ്ങോം വയക്കര യു ഡി എഫ് കണ്‍വെന്‍ഷന്‍, 5.30 ന് കാങ്കോല്‍ ആലപ്പടമ്പ് യു ഡി എഫ് കണ്‍വെന്‍ഷന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Unnithan election campaign, Kanhangad, Kasaragod, Election, Congress, UDF.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia