city-gold-ad-for-blogger

ഇഫ്താര്‍ മീറ്റ്‌ സംഘടിപ്പിച്ചു

ചെങ്കള: (www.kasargodvartha.com 17.07.2014) ഇന്ദിരാനഗര്‍ കൊര്‍ദോവ കോളജ് വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ ആലംപാടി നൂറുല്‍ ഇസ്ലാം യതീംഖാനയില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.  യതീംഖാനയിലെ വിദ്യാര്‍ത്ഥികളോടൊപ്പം നോമ്പു തുറയില്‍ പങ്കാളികളാവാന്‍ നൂറുക്കണക്കിന് പേര്‍ എത്തിയിരുന്നു. ഷാഫി മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി.

റമദാന്‍ സംഗമം ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് സി.ബി. അബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്തു.  കൊര്‍ദോവ ഗ്രൂപ്പ് ഓഫ് എജ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം. ശരീഫ് അധ്യക്ഷത വഹിച്ചു. കേരള ഹാന്‍ഡ്‌ലൂം കോര്‍പറേഷന്‍ ഡയറക്ടര്‍ കെ. അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ആലംപാടി ഓര്‍ഫനേജ് പ്രസിഡന്റ് മുഹമ്മദ് മുബാറക്ക് ഹാജി, ഡയറക്ടര്‍മാരായ റൗഫ് ബാവിക്കര, എം.എ. നജീബ്, കുമ്പള അക്കാദമി മാനേജിംഗ് ഡയറക്ടര്‍ ഖലീല്‍ മാസ്റ്റര്‍, ഇബ്രാഹിം പള്ളങ്കോട്, അഷ്‌റഫ് നീര്‍ച്ചാല്‍, എബി കുട്ടിയാനം, റഫീഖ് കേളോട്ട്, അലി മുസ്ലിയാര്‍ പ്രസംഗിച്ചു.

വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികളായ ഫൈസല്‍ പൈക്ക, അജ്മല്‍ ഹുസൈന്‍ ചെര്‍ക്കള, ഉനൈദ് ചെര്‍ക്കള, സുഹൈല്‍ ചര്‍ളടുക്ക, നൂറുദ്ദീന്‍ ബ്ലാര്‍ക്കോട്, സാദിഖ് മയിലാട്ടി, ശ്രീജിത്ത് നെല്ലിക്കട്ട, അഷ്‌റഫ് അണങ്കൂര്‍, മുനീര്‍ അഡൂര്‍, ജൗഹര്‍ ഉളിയത്തടുക്ക നേതൃത്വം നല്‍കി.

ഇഫ്താര്‍ മീറ്റ്‌ സംഘടിപ്പിച്ചു

ഇഫ്താര്‍ മീറ്റ്‌ സംഘടിപ്പിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍

Keywords:  Ifthar meet conducted, Cordova College, Alampady

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia