city-gold-ad-for-blogger

ആരിക്കാടി വയനാട്ടുകുലവന്‍ തെയ്യംകെട്ട് 17ന് തുടങ്ങും

ആരിക്കാടി വയനാട്ടുകുലവന്‍ തെയ്യംകെട്ട് 17ന് തുടങ്ങും
കാസര്‍കോട്: കുമ്പള ആരിക്കാടി കുന്നില്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം ഏപ്രില്‍ 17ന് ചൊവ്വാഴ്ച മുതല്‍ 20 വരെ നടക്കുമെന്ന് മഹോത്സവകമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
17ന് രാവിലെ 10 മണിക്ക് കലവറ നിറയ്ക്കല്‍ ഘേഷയാത്ര ആരിചാമുണ്ഡി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. വൈകിട്ട് ഏഴുമണിക്ക് കോരികണ്ടം തറവാട്ടില്‍ നിന്ന് വിഷ്ണുമൂര്‍ത്തിയുടെ ഭണ്ഡാരം വരവേല്‍പ്പും വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങലും. 19ന് രാത്രി 9 മണിക്ക് കണ്ടനാര്‍ കേളന്‍ ദൈവത്തിന്റെ വെള്ളാട്ടം. രാത്രി 12 മണിക്ക് വയനാട്ടുകുലവന്‍ ദൈവത്തിന്റെ വെള്ളാട്ടം. 20ന് രാവിലെ ഏഴുമണിക്ക് കാര്‍ന്നോന്‍ ദൈവം. 9ന് കോരച്ചന്‍ദൈവം, 10 മണിക്ക് കണ്ടനാര്‍ കേളന്‍ ദൈവം, വൈകിട്ട് നാലുമണിക്ക് വയനാട്ടുതെയ്യത്തിന്റെ ചൂട്ടോപ്പിക്കല്‍. രാത്രി മറപിളര്‍ക്കലോടെ മഹോത്സവ പരിപാടികള്‍ സമാപിക്കും.
ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ബാലകൃഷ്ണ വോര്‍കൂട്‌ലു, കെ. കരുണാകര, നാഗേശ് കാര്‍ളെ, സുകുമാര എം, എം. ചന്ദ്രന്‍ മജല്‍, അശോക് ബംബ്രാണ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.


Keywords: Kasaragod, Press meet, Vayanattu Kulavan Theyyam

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia