city-gold-ad-for-blogger

അരക്ഷിതരാക്കാനുള്ള ശ്രമങ്ങളെ സമുദായം കരുതിയിരിക്കണം: കെ എന്‍ എം

കാസര്‍കോട്: (www.kasargodvartha.com 13/07/2016) സമുദായത്തിലെ ന്യൂനാല്‍ ന്യൂനപക്ഷം ആത്മീയ തീവ്രതയുടെ ഭാഗമായി ചെയ്ത് കൂട്ടുന്ന, തീവ്രവാദത്തിന്റെ സംശയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളെ സമുദായത്തെ ആകമാനം നിരീക്ഷിക്കാനും പൊതു സമൂഹത്തിന്റെ മുന്നില്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി സുന്ദരമായ ഇസ്ലാമിക ആശയങ്ങളെ വികൃതമാക്കി അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്നും വിശ്വാസി സമൂഹം കരുതിയിരിക്കണമെന്നും കെ എന്‍ എം ജില്ലാ എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.

എല്ലാ സംഹിതകളിലും തീവ്ര ആശയത്തിലുള്ളവരെ പോലെ ഇസ്ലാമിക ആശയങ്ങളില്‍ തീവ്ര ആശയം വെച്ച് പുലര്‍ത്തുന്നവ ഉണ്ട്. അത് ഇസ്ലാമിന് അന്യമാണ്. ഇത് വെച്ച് ഇസ്ലാമിനെ വിലയിരുത്തരുത്. ഇസ്ലാം സമാധാനത്തിന്റെ സംഹിതയാണ്. എല്ലാവിധ തീവ്രവാദത്തിനും എതിരാണ്. സമാധാനത്തിന്റെ സന്ദേശകരായ ഇസ്ലാമിന്റെ പ്രബോധകരെയും പ്രഭാഷകരെയും ഇതിന്റെ പേരില്‍ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് അബ്ദുല്‍ ലത്വീഫ് പടന്ന അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹാരിസ് ചേരൂര്‍, അബ്ദു സലാം ഹാജി, അലി എ ഖാദര്‍, സൈനുദ്ദീന്‍ എ പി, മുഹമ്മദലി റെഡ് വുഡ്, ഹാരിസ് അണങ്കൂര്‍, ഇബ്രാഹിം കാലിക്കറ്റ്, അക്ബര്‍ തൃക്കരിപ്പൂര്‍, അഷറഫ് ഉപ്പള, ഹാഷിം കൊല്ലംപാടി, ബാസിത്ത് പി കെ പ്രസംഗിച്ചു.

അരക്ഷിതരാക്കാനുള്ള ശ്രമങ്ങളെ സമുദായം കരുതിയിരിക്കണം: കെ എന്‍ എം

Keywords : Kasaragod, Meet, KNM, District Executive.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia