city-gold-ad-for-blogger

അധികാരികള്‍ക്ക് താക്കീതായി മത്സ്യതൊഴിലാളികള്‍ മനുഷ്യസാഗരം തീര്‍ത്തു

അധികാരികള്‍ക്ക് താക്കീതായി മത്സ്യതൊഴിലാളികള്‍ മനുഷ്യസാഗരം തീര്‍ത്തു
കാസര്‍കോട്: കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളുടെ ജീവന്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യതൊഴിലാളി കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തീരദേശത്ത് മനുഷ്യസാഗരം തീര്‍ത്തു.

കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറത്ത് നടന്ന മനുഷ്യസാഗരത്തില്‍ ആയിരങ്ങളാണ് അണിനിരന്നത്. മഞ്ചേശ്വരം, കുമ്പള, കോയിപ്പാടി, കോട്ടിക്കുളം, ബേക്കല്‍, അജാനൂര്‍, മീനാപീസ്, തൈക്കടപ്പുറം, മടക്കര, വലിയപറമ്പ് എന്നിവിടങ്ങളിലും മനുഷ്യസാഗരം ഒരുക്കിയിരുന്നു. കൈകള്‍ കോര്‍ത്ത് ചങ്ങലയായി പ്രതിജ്ഞ ചൊല്ലി.

മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്‍ അംഗവും മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായ ആര്‍. ഗംഗാധരന്‍ പ്രതിജ്ഞാവാചകം ചൊല്ലികൊടുത്തു. തുടര്‍ന്ന് നടന്ന പൊതുയോഗം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉല്‍ഘാടനം ചെയ്തു.

മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല, മുന്‍.എം.എല്‍.എ പി. രാഘവന്‍, നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, എ.ജി നായര്‍, വി. നാരയണന്‍, അനന്ദന്‍ നമ്പ്യാര്‍, ഉദയന്‍ മാസ്റ്റര്‍, സി. ചന്ദ്രന്‍, ജി നാരായണന്‍, സുനിത പ്രശാന്ത്, സവിത, മൂസ ബി ചെര്‍ക്കളം, ക്ഷേത്ര സ്ഥാനീകരായ കണ്ണന്‍ കാരണവര്‍, കാരി കാരണ്‍വര്‍, ഉദയന്‍, മൂത്ത ഉദയത്താര്‍, ദന്തോദി ആയത്താര്‍, കണ്ടോടി ആയത്താര്‍, വിഷ്ണു വെളിച്ചപ്പാട്, വലിയ കടവന്‍, ഉദയകുമാര്‍. കെ ഗോവിന്ദന്‍, ഉസ്മാന്‍ കടവത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ജി നാരായണന്‍ സ്വാഗതം പറഞ്ഞു.
അധികാരികള്‍ക്ക് താക്കീതായി മത്സ്യതൊഴിലാളികള്‍ മനുഷ്യസാഗരം തീര്‍ത്തു

Keywords: Kasaragod, Manushyasagaram, Fisher, chain.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia