അനസ്ത്യേഷ്യ ഡോക്ടര്‍മാരുടെ സമ്മേളനം സമാപിച്ചു
Oct 14, 2012, 19:02 IST
കാസര്‍കോട്: അനസ്ത്യേഷ്യ ഡോക്ടര്‍മാരുടെ സംസ്ഥാന സമ്മേളനം ഇസാകോണ്‍ 2012 കാസര്‍കോട് സി.പി.സി.ആര്.ഐ ഓഡിറ്റോറിയത്തില്‍ സമാപിച്ചു. സംസ്ഥാന പ്രസിഡന്റായി എറണാകുളത്തെ ഡോ.എബ്രഹാം ചെറിയാനെ തിരഞ്ഞെടുക്കുകയും ചെയ്തു.
ഡോ.കെ.എം.വെങ്കിടഗിരി അധ്യക്ഷനായി. ഡോ.സുഗു വര്‍ഗീസ്, ഡോ.ബി.രാധാകൃഷ്ണന്, ഡോ.അശോക് മേനോന്, ഡോ.ജെയിംസ് ചെട്ടിമറ്റം എന്നിവര്‍ സംസാരിച്ചു. ഓര്‍ഗനൈസിങ് ചെയര്മാന് ഡോ.സി.എ. അബ്ദുല്‍ ഹമീദ് സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ.സന്തോഷ് കാമത്ത് നന്ദിയും പറഞ്ഞു.
ഡോ.രവീന്ദ്ര, ഡോ.എല്‍സാ വര്‍ഗീസ്, ഡോ.കെ.എം.വെങ്കിടഗിരി, ഡോ.എല്‍.ഡി. മിശ്ര, ഡോ.രാജശേഖരന് നായര്‍,ഡോ.സുഖ്ജീത് സിംഗ് ബജ്വ, ഡോ.ബി. രാധാകൃഷ്ണന്, ഡോ.എ.കെ. ഉണ്ണികൃഷ്ണന്, ഡോ.സി.വി. പ്രതാപന്, ഡോ.രാംകുമാര്‍ വെങ്കിടേശ്വരന്, ഡോ. അനില്‍ സത്യദാസ്, ഡോ.ഷംസാദ്, ഡോ.മോണി ആന്‍, ഡോ.സി.ബാബുരാജ്, ഡോ.മധുസൂദനന് ഉപാദ്യ, ഡോ.എം.എസ്.ഷേണായി എന്നിവര്‍ ക്ലാസുകള്‍ എടുത്തു.
ഇന്ത്യന്‍ സൊസൈറ്റി ഓഫ് അനസ്തേഷ്യോളജിസ്റ്റിന്റെ മുന്നൂറോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Kasaragod, Meet, Doctors, CPCRI, Anastheshya, Dr. Abraham Cheriyan, Dr. C.A. Hameed, Dr. Santhosh Kamath, Anesthesia doctors conference






