city-gold-ad-for-blogger

'സിറോ ടു ഹീറോ' ഹാട്രിക് കിരീട നേട്ടവുമായി മാലിക് ദീനാര്‍ ഇസ് ലാമിക് അക്കാദമി

മാണൂര്‍: (www.kasargodvartha.com 19/10/2016) ദാറുല്‍ ഹിദായ ദഅ്‌വ കോളേജ് സംഘടിപ്പിച്ച 'സീറോ ടു ഹീറോ ടാലന്റ് സെര്‍ച്ച് കോംപറ്റീഷനില്‍ ഹാട്രിക് നേട്ടവുമായി മാലിക് ദീനാര്‍ ഇസ് ലാമിക് അക്കാദമി വിദ്യാര്‍ത്ഥികള്‍ മിന്നുന്ന വിജയം കരസ്ഥമാക്കി. ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥി ഇര്‍ഫാന്‍ വിട്ട്‌ല, സീനിയര്‍ സെക്കന്ററി വിദ്യാര്‍ത്ഥി അബ്ദുല്‍ സ്വമദ് പുളിക്കൂര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.

മാണൂര്‍ ദാറുല്‍ ഹിദായ കാമ്പസില്‍ നാല് റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ നാല്‍പതോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. സീറോ ടു ഹീറോ ആദ്യ രണ്ടു സീസണുകളിലും വിജയം നേടിയത് അക്കാദമി വിദ്യാര്‍ത്ഥി റഷീദ് കോട്ടൂരായിരുന്നു. വിജയികളെ അക്കാദമി മാനേജ്‌മെന്റ്, സ്റ്റാഫ് കൗണ്‍സില്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമ എന്നിവര്‍ അഭിനന്ദിച്ചു.
'സിറോ ടു ഹീറോ' ഹാട്രിക് കിരീട നേട്ടവുമായി മാലിക് ദീനാര്‍ ഇസ് ലാമിക് അക്കാദമി

Keywords: Kasaragod, Kerala, Malik deenar, Islamic Academy, Dharul Hidaya Dahva Collage, Winners, Degree, Student, Irfan Vittla, Abdul Samad Pulikkoor, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia