ബ്ലേഡ് സംഘം ബിജെപി പ്രവര്‍ത്തകനെ തട്ടിക്കൊണ്ട് പോയി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി
May 31, 2014, 14:00 IST
ബദിയടുക്ക: (www.kasargodvartha.com 31.05.2014) ബ്ലേഡ് സംഘം ബിജെപി പ്രവര്‍ത്തകനെ തട്ടിക്കൊണ്ട് പോയി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. ബ്ലേഡ് സംഘത്തിന്റെ നിരന്തരമുള്ള ഭീഷണിയെതുര്‍ന്ന് ജില്ലാ ചീഫിനു പരാതി നല്‍കിയതിന്റെ വിരോധത്തിലാണ് ബി.ജെ.പി പ്രവര്‍ത്തകനെ ഓട്ടോയില്‍ തട്ടിക്കൊണ്ടു പോയി കൊല്ലാന്‍ ശ്രമിച്ചത്. പിടിവലിക്കിടയില്‍ ഓട്ടോയില്‍ നിന്നും തെറിച്ചു വീണ ബി.ജെ.പി പ്രവര്‍ത്തകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ 6.30 ഓടെ ബദിയടുക്കയിലാണ് സംഭവം. ബി.ജെ.പി പ്രവര്‍ത്തകന്‍ പള്ളത്തടുക്കയിലെ ഗംഗാധരനാണ് പരിക്കേറ്റത്. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി പരാതി നല്‍കിയതിന് തൊട്ടു പിന്നാലെയാണ് ഗംഗാധരനെ ബ്ലേഡു സംഘം തട്ടിക്കൊണ്ടു പോയി അക്രമിച്ചത്.
ഒരു വര്‍ഷം മുമ്പാണ് ഗംഗാധരന്‍ തന്റെ ബന്ധുവായ ബദിയഡുക്കയിലെ പുഷ്പലതക്ക് വേണ്ടി ഏത്തടുക്കയിലെ റഷീദ് എന്ന ആളില്‍ നിന്ന് ഒന്നര ലക്ഷം രൂപ പലിശക്ക് കടം വാങ്ങിയത്. എന്നാല്‍ ഇതു സംബന്ധിച്ചുണ്ടായ കരാറില്‍ രണ്ടു ലക്ഷം രൂപയ വാങ്ങിയെന്നായിരുന്നു റഷീദ് രേഖപ്പെടുത്തിയത്. പിന്നീട് 50,000 രൂപ കൂടി വാങ്ങിയെന്ന് ഒപ്പിട്ട് കൊടുക്കണമെന്നും റഷീദ് ആവശ്യപ്പെട്ടിരുന്നുവത്രെ. എന്നാല്‍ പുഷ്പലത അതിന് തയാറായില്ല.
തുടര്‍ന്ന് അത്രയും തുക കൂടി വാങ്ങിയെന്ന് കള്ള ഒപ്പിട്ട് രേഖയുണ്ടാക്കുകയും അതിന് ശേഷം റഷീദ് രേഖകളടക്കം ബദിയഡുക്ക പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്ന് പോലീസ് പുഷ്പലതയെ അഞ്ചു തവണ വിളിപ്പിക്കുകയും ചെയ്തു. പോലീസ് ആവശ്യപ്പെട്ടപ്പോഴൊക്കെ സ്‌റ്റേഷനില്‍ ഹാജരായ പുഷ്പലത താന്‍ ഒന്നര ലക്ഷം രൂപ മാത്രമേ വാങ്ങിയിട്ടുള്ളുവെന്നു അറിയിച്ചു. എന്നാല്‍ റഷീദിന് രണ്ടര ലക്ഷവും നഷ്ടപരിഹാരവും കൊടുത്ത് പ്രശ്‌നം തീര്‍ക്കാനായിരുന്നു പോലീസിന്റെ നിര്‍ദ്ദേശം.
തുടര്‍ന്നാണ് ഗംഗാധരനെ സമീപിച്ച റഷീദ് ബദിയഡുക്ക ടൗണില്‍ പുഷ്പലതയുടെ പേരിലുള്ള ഏഴ് സെന്റ് സ്ഥലം തനിക്ക് വിറ്റെന്ന് രേഖയുണ്ടാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഗംഗാധരന്‍ ഇതിന് തയ്യാറായില്ല. ഇതിന്റെ പേരില്‍ ഏതാനും ദിവസങ്ങളായി റഷീദ് ഗംഗാധരനെ ഭീഷണിപ്പെടുത്തുകയായിരുന്നു.
Keywords: Kasaragod, Badiyadukka, BJP, Blade mafia, Police, complaint, Blackmail, Yuvamorcha worker assaulted by Blade Mafia.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067