city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അത്തം മുതല്‍ ചതയം വരെ മദ്യം വില്‍ക്കരുത്; യുവമോര്‍ച്ച ബദിയഡുക്കയിലെ ബീവറേജസ് മദ്യശാല ഉപരോധിക്കുന്നു

ബദിയഡുക്ക: (www.kasargodvartha.com 06.09.2014) അത്തം മുതല്‍ ശ്രീനാരായണ ഗുരു ജയന്തി ദിവസമായ ചതയം വരെ യുവമോര്‍ച്ച സംസ്ഥാന വ്യാപകമായി ബീവറേജസ് മദ്യവില്‍പന ശാലകള്‍ ഉപരോധിക്കുന്നതിന്റെ ഭാഗമായി ബദിയഡുക്കയിലെ ബീവറേജസ് ഔട്ട്‌ലെറ്റ് ഉപരോധിക്കുന്നു. തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിച്ച ഉപരോധം രാത്രി ഒമ്പത് മണി വരെ നീണ്ടു നില്‍ക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

50 ഓളം വനിതകള്‍ ഉള്‍പെടെ 150 ഓളം പേര്‍ ഉപരോധത്തില്‍ പങ്കെടുക്കുന്നു. ഉപരോധം മൂലം വില്‍പന ശാല തുറക്കാന്‍ സാധിച്ചിട്ടില്ല. ജീവനക്കാരും മദ്യം വാങ്ങാനെത്തിയവരും അല്‍പം അകലെ മാറിനില്‍ക്കുകയാണ്. പോലീസും സ്ഥലത്തുണ്ട്.

യുവമോര്‍ച്ച കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ധനഞ്ജയ മധൂര്‍, ബി.ജെ.പി നേതാക്കളായ രാമപ്പ മഞ്ചേശ്വരം, ശ്രീലജ ഭട്ട്, മഹേഷ് നിടുഗള, ബാലകൃഷ്ണ ഷെട്ടി, ഗംഗാധര പള്ളത്തടുക്ക തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കുന്നു. ഉത്രാട ദിവസമായ ശനിയാഴ്ച മദ്യത്തിന് നല്ല കച്ചവടം പ്രതീക്ഷിച്ചിരിക്കുകയാണ് ഉപരോധം വെല്ലുവിളിയായത്.

അത്തം മുതല്‍ ചതയ ദിനം വരെ കേരളത്തില്‍ മദ്യവില്‍പന നിരോധിക്കണമെന്ന് യുവമോര്‍ച്ച നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഉപരോധം. കാസര്‍കോട്ടെ ബീവറേജസ് മദ്യവില്‍പന ശാലകളും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നുണ്ട്. അതേ സമയം ബാറുകള്‍ പതിവ് പോലെ തുറന്ന് പ്രവര്‍ത്തിക്കുകയാണ്. കാസര്‍കോടും കാഞ്ഞങ്ങാടും ഉള്‍പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലും യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ ഉപരോധ സമരം നടത്തിയിട്ടുണ്ട്.
അത്തം മുതല്‍ ചതയം വരെ മദ്യം വില്‍ക്കരുത്; യുവമോര്‍ച്ച ബദിയഡുക്കയിലെ ബീവറേജസ് മദ്യശാല ഉപരോധിക്കുന്നു
അത്തം മുതല്‍ ചതയം വരെ മദ്യം വില്‍ക്കരുത്; യുവമോര്‍ച്ച ബദിയഡുക്കയിലെ ബീവറേജസ് മദ്യശാല ഉപരോധിക്കുന്നു
അത്തം മുതല്‍ ചതയം വരെ മദ്യം വില്‍ക്കരുത്; യുവമോര്‍ച്ച ബദിയഡുക്കയിലെ ബീവറേജസ് മദ്യശാല ഉപരോധിക്കുന്നു
യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി കേരള ബീവറേജസ് കോര്‍പ്പറേഷന് മുന്നില്‍ നടത്തിയ ഉപരോധ സമരം എസ്.കെ.കുട്ടന്‍ ഉദ്ഘാടനം ചെയ്യുന്നു
   ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia