യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബിവറേജസ് ഔട്ട്‌ലെറ്റ് ഉപരോധിച്ചു
Aug 19, 2015, 11:46 IST
കാസര്‍കോട്: (www.kasargodvartha.com 19/08/2015) അത്തം മുതല്‍ ചതയം വരെയുള്ള ദിവസങ്ങളില്‍ മദ്യ നിരോധനം ആവശ്യപ്പെട്ട് യുവമോര്‍ച്ച കാസര്‍കോട് ബിവറേജസ് ഔട്ട്‌ലെറ്റ് ഉപരോധിച്ചു. ഒരു ഭാഗത്ത് സര്‍ക്കാര്‍ മദ്യ നിരോധനം പറയുകയും മറു ഭാഗത്ത് സര്‍ക്കാര്‍ തന്നെ മദ്യ കച്ചവടം നടത്തുകയും ചെയ്യുകയാണ്. മദ്യ കച്ചവടത്തിന്റെ ദിനമായിട്ടാണ് ഓണക്കാലത്തെ സര്‍ക്കാര്‍ കാണുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ വിജയ്കുമാര്‍ റൈ പറഞ്ഞു.
പി.ആര്‍.സുനില്‍, രാജേഷ് കൈന്താര്‍, ധനഞ്ജയന്‍, സന്തോഷ്, പ്രസാദ് പെര്‍ള, കീര്‍ത്തന്‍, പപ്പന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod, Kerala, Yuvamorcha, Yuvamorcha protest before Beverages outlet.
Advertisement:

പി.ആര്‍.സുനില്‍, രാജേഷ് കൈന്താര്‍, ധനഞ്ജയന്‍, സന്തോഷ്, പ്രസാദ് പെര്‍ള, കീര്‍ത്തന്‍, പപ്പന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Advertisement: