city-gold-ad-for-blogger

ലഹരിക്കെതിരെ യുവമോര്‍ച്ചയുടെ കൂട്ടയോട്ടം ശ്രദ്ധേയമായി

കാസര്‍കോട്:(www.kasargodvartha.com 07.08.2014) യുവമോര്‍ച്ച കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച രാവിലെ നടത്തിയ ലഹരി വിരുദ്ധ കൂട്ടയോട്ടം പുതുമയാര്‍ന്ന ബോധവല്‍ക്കരണ പരിപാടിയായി. മധൂര്‍ ക്ഷേത്ര പരിസരത്തു നിന്നാരംഭിച്ച കൂട്ടയോട്ടം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു സമാപിച്ചു. ബി.ജെ.പി. ജില്ലാ സെക്രട്ടറി എസ്. കുമാര്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ധനഞ്ജയ മധൂറിനു പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നടന്ന സമാപന പരിപാടി യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ആര്‍. സുനില്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് എം. സുധാമ അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ഹരീഷ് കുമാര്‍, കീര്‍ത്തന്‍, സജിത് വിദ്യാനഗര്‍, അനില്‍ കോടോത്ത്, കെ.ടി. ജയറാം എന്നിവര്‍ പ്രസംഗിച്ചു. 20 ഓളം യുവാക്കള്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു.
ലഹരിക്കെതിരെ യുവമോര്‍ച്ചയുടെ കൂട്ടയോട്ടം ശ്രദ്ധേയമായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia