ഉപ്പളയില്‍ യുവമോര്‍ച്ച ട്രെയിന്‍ തടഞ്ഞു
Jul 3, 2012, 10:04 IST
ഉപ്പള: ഉപ്പളയില്‍ ഭാരതീയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച രാവിലെ ട്രെയിന്‍ തടഞ്ഞു. ചെറുവത്തൂര്‍ മംഗലാപുരം പാസഞ്ചര്‍ ട്രെയിനിന്റെ സമയം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് ട്രെയിന്‍ തടഞ്ഞത്. ട്രെയിന്‍ തടയല്‍ എട്ടുമിനിറ്റോളം നീണ്ടുനിന്നു.
കാസര്‍കോട് ജില്ലയിലെ നൂറ് കണക്കിന് ട്രെയിന്‍ യാത്രക്കാരുടെ ആശ്രയമായിരുന്ന ട്രെയിനിന്റെ സമയമാറ്റം ഈ ഭാഗത്തെ യാത്ര ദുഷ്‌കരമാക്കിയെന്ന് യുവമോര്‍ച്ച കുറ്റപ്പെടുത്തി. ഇത് കാസര്‍കോട്ടേക്കും മംഗലാപുരത്തേക്കുമെത്തേണ്ട ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വന്‍ തിരിച്ചടിയാണ്.
6.20 ന് ചെറുവത്തൂരില്‍ നിന്ന് പുറപ്പെട്ടിരുന്ന പാസഞ്ചര്‍ ട്രെയിന്‍ സമയമാറ്റത്തെ തുടര്‍ന്ന് ഏഴു മണിക്കാണ് ഇപ്പോള്‍ പുറപ്പെടുന്നത്. ഇതിന് പിന്നാലെ വരുന്ന മാവേലി എക്‌സ്പ്രസും ചെന്നൈ എക്‌സ്പ്രസും കടന്നുപോകാന്‍ വേണ്ടി പാസഞ്ചര്‍ ട്രെയിനിനെ ദീര്‍ഘനേരം ജില്ലയിലെ വടക്കന്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയിടുന്നത് പതിവാണെന്നും യാത്രക്കാര്‍ പറയുന്നു. ക്രമേണ ഈ ട്രെയിന്‍ സര്‍വ്വീസ് തന്നെ നിര്‍ത്താനാണ് റെയില്‍വേയുടെ നീക്കമെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

Keywords: Kasaragod, Train, Yuvamorcha, Cheruvathur-Mangalore Passenger, Uppala